നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ....? . . മഴ തകർത്ത് പെയ്യുന്ന രാത്രി. പ്രകൃതി കലിപൂണ്ടിരിക്കുന്നു. ആദി ഉറക്കമാണ്. കുറച്ചു നാളുകളായി ദുഃസ്വപ്നത്തിന്റെ രാത്രികളാണ് ആദിക്ക്. തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഫോണുകൾ നിർത്താതെ നിലവിളിക്കുന്നു. പെരുമഴയിലും ആദി വിയർത്തു കുളിച്ച് ഉണർന്നു. തന്റെ സുഹൃത്ത് ഹരി മരിച്ചിരിക്കുന്നു. ഫോൺ എടുത്തു നോക്കിയ ആദി പേടികൊണ്ട് വിറങ്ങലിച്ചു. ഹരി മരിച്ചിരിക്കുന്നു... (സുഹൃത്തിന്റെ മെസേജ്). അവൻ ഒരു നിമിഷം നിശബ്ദനായി. എന്റെ കണ്ണുകള