Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (16)

നിനക്കായ്‌ ഈ പ്രണയം (16)

4.5
3.7 K
Drama Love
Summary

മുറ്റത്തെ ചെടികളോട് പുന്നാരം പറഞ്ഞു നോക്കുകയായിരുന്നു മിലി. കുളികഴിഞ്ഞു നനഞ്ഞ മുടി അഴിച്ചിട്ടു വാടിപോയ ചെടികൾക്ക് വെള്ളമൊഴിച്ചും വിടർന്നു വരുന്ന പൂക്കളെ തഴുകിയും ഒരു പൂമ്പാറ്റയെ പോലെ നിൽക്കുന്ന മിലിയെ കണ്ടു ജോഗിങ് കഴിഞ്ഞു വന്ന രഘു ആവശ്യമില്ലാതെ വേഗം കുറച്ചു. "ഹെലോ രഘു.. എന്താണ് ജോഗിങ് ഒക്കെ തുടങ്ങിയോ?" ഗേറ്റിന് പുറത്തു നിൽക്കുന്ന രഘുവിനെ കണ്ടു മിലി കൈ വീശി കാണിച്ചു. അത് കണ്ടു അവൻ അവളുടെ അടുത്തേക്ക് വന്നു. "ആരോ ഒരാൾ രാവിലെ നേരത്തെ എഴുന്നേൽക്കാൻ പഠിപ്പിച്ചു.. ഇപ്പൊ ഇങ്ങനെ ചില കലാപരിപാടികൾക്കൊക്കെ നേരം കിട്ടുന്നുണ്ട്." അവൻ ചിരിച്ചുകൊണ്ടു പറ