Aksharathalukal

Aksharathalukal

തേടൽ

തേടൽ

5
369
Others
Summary

അർത്ഥമില്ലാത്ത വാക്കിന്റെ സരണിയിൽ, എവിടെ തിരിഞ്ഞീടുമെൻ പ്രാണബിന്ദു? നേരിന്റെ കൈ പിടിച്ചങ്ങൊറ്റയ്ക്കു നീങ്ങുവാൻ, ഞാൻ വെട്ടിയ മൺപാത നീളെ, ഒരു കുഞ്ഞു നോവിന്റെ ചുടുനെടുനിശ്വാത്തിലമരുന്ന ആത്മഗതങ്ങളിലോ? തെളിമയിലുറയുന്ന ആകാശനീലിമയിലുരുകുന്ന മേഘപടലങ്ങളിലോ? പച്ചപ്പിനാലസ്യ മധുരവും പേറി - യെത്തുന്ന മാരുത തെളിമയിലോ? പകലിന്റെ വെണ്മയിലും ഇരുളിന്റെ ഹിമശ്യാമ താരങ്ങളുതിരും നനുത്തൊരീ ശശിബിന്ദു കിരണങ്ങളിലോ? ഇന്നലെകളിലെവിടെയോ ഇരവിന്റെ മറവിലായ്, പെയ്തൊഴിഞ്ഞയെന്റെ അശ്റു ബിന്ദുക്കളിലോ? ഇനിയും തിരയുന്ന സ്വപ്ന- ഭാണ്ഢമേറുന്ന, നിറങ്ങളിൽ ചാലിച്ച നാള