Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 01

മിസ്റ്റർ ട്രിഗർ ഭാഗം 01

4.4
2.5 K
Love
Summary

എത്ര നേരമായി ആ അലാറം കിടന്ന് അടിക്കുന്നു. ഇതിപ്പോ അത് ഓഫ് ചെയ്യണമെങ്കിൽ ഇവിടുന്ന് എഴുന്നേൽക്കണമല്ലോ. എന്തൊരു കഷ്ടമാണ് ഇതൊക്കെ. വല്ല വോയിസ് സെൻസറും ഉണ്ടായിരുന്നെങ്കിൽ ... "ആരെങ്കിലും ആ അലാറം ഒന്നു ഓഫ് ചെയ്യെടീ." ആരോട് പറയാൻ , ആരു കേൾക്കാൻ . എല്ലായെണ്ണവും പുതച്ചു മൂടി കിടപ്പുണ്ട്. ഇതിൻ്റെയൊക്കെ തല എവിടെ കാൽ എവിടെ ?ഞാൻ തന്നെ എഴുന്നേൽക്കണം. ദൈവമേ 6 :30 കഴിഞ്ഞോ. ഇനി കുളിയും ജപവും കഴിഞ്ഞു ഏത് കാലത്ത് കോളേജിൽ ചെല്ലാൻ. ബാത്റൂമിനു മുന്നിൽ ഇപ്പോഴേ ക്യൂ ആയിക്കാണും.   കോളേജിൽ എത്തിയപ്പോൾ മണി പത്തായി. 9:30 ന്റെ ക്ലാസ്സാണ്. ആഹ്! അര മണിക്കൂറല്ലേ താമസിച്ചുള്ളൂ. ഇതൊക്കെ