വൈകേന്ദ്രം Chapter 48 വൈഗ പോയി കുളിച്ച് ഒരു സെറ്റ് മുണ്ട് എടുത്ത്, ഡ്രസ്സിംഗ് ടേബിളിൽ ഇരിക്കുന്ന കുങ്കുമവും നെറുകയിൽ ചാർത്തി, കണ്ണെഴുതി, പൊട്ടും തൊട്ട് ഇന്ദ്രനെ ഒന്ന് പുഞ്ചിരിയോടെ നോക്കി പുറത്തേക്കിറങ്ങി. താഴെ ചെന്നപ്പോൾ ഗീത കുളിച്ച് സെറ്റ് സാരിയും എടുത്ത് വൈഗയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ സാധാരണ നടന്നാണ് അമ്പലത്തിൽ പോകാറ്. എന്നാൽ ഗീത ഉള്ളതുകൊണ്ട് ലച്ചുവിൻറെ കാറും എടുത്താണ് അവർ രണ്ടു പേരും പോയത്. “ഇന്ദ്രൻ എന്താ മോളെ വരാഞ്ഞത്?” ഗീത ചോദിച്ചു കൊണ്ട് കാറിൽ കയറിയത്. “ഇന്ദ്രൻ ഉറങ്ങുകയാണ് അമ്മേ. പിന്നെ ഇന്ന് എനിക്ക്