ദീപു അതിവേഗതയിലാണ് കാറോടിക്കുന്നത്. സീമയാകട്ടെ, മറ്റേതോ ചിന്തയിൽ മുഴുകിയിരുന്നു. രണ്ടുപേരും നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർമാരാണ്. വിവാഹശേഷം അവർ സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയിട്ടുണ്ട്. ഇടിയോടുകൂടിയ തിമിർത്തു പെയ്യുന്ന മഴ പുറത്തും ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ ദീപുവിന്റെ ഉള്ളിലും. വേഗത്തിൽ പോയികൊണ്ടിരുന്ന കാർ പെട്ടെന്നു നിന്നു. ഭാഗ്യത്തിന് തമ്പിയുടെ വർക്ക് ഷോപ്പിന്റെ അടുത്താണ് വണ്ടി ഓഫായത്. വളരെ കാലമായി രണ്ടുപേർക്കും പരിചയമുളളയാളാണ് തമ്പി. കാർ നിന്നതും സീമ ചിന്തയിൽ നിന്നുമുണർന്നു. രണ്ടുപേരും വർക്ക്ഷോപ്പിലേക്ക് നടന്നു. മഴ ഉഗ്രരൂപ