പ്രിയപ്പെട്ട വിദ്യാർത്ഥി, ഇനി ഒരിക്കൽ കൂടി നിങ്ങളെ കാണുവാനോ ഒരുമിച്ച് സംസാരിക്കുവാനോ കഴിഞ്ഞെന്ന് വരില്ല അതിനാൽ എല്ലാവരുടേയും വീട്ടിലേക്ക് ഒരു കത്ത് എഴുതാം എന്ന് കരുതി. അതാകുമ്പോൾ നിങ്ങൾക്ക് ഞാൻ അടുത്ത് നിന്ന് പറയുന്നത് പോലെ തോന്നിയേക്കാം ഇനി കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഈ കലാലയത്തിൽ നിന്ന് വിട വാങ്ങും. ഭാവിയിൽ ഓർക്കാൻ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഒരു പാട് കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകാം. പക്ഷെ നിങ്ങൾ ഇനി ഏറ്റവും കൂടുതൽ ഓർക്കാൻ പോകുന്നത് നിങ്ങളുടെ ഭാവി അല്ലെങ്കിൽ കരിയറിനെ പറ്റിയായിരിക്കും. ഈ കലാലയത്തിൽ നിന്ന് 21 ആം വയസ