ഹോസ്പിറ്റൽ ഗേറ്റിനരികിലേക്ക് ഞാൻ എത്തുന്നതിനു മുൻപേ എന്നേ ആരോ പിന്നിൽ നിന്നും വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാറിൽ നിന്നും ഇറങ്ങി വരുന്ന അനുരാഗിനെയാണ് കണ്ടത്. അവനെ കണ്ടതും ഞാൻ വേഗം കണ്ണ് തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി. അവൻ എൻ്റെ അരികിലേക്ക് വന്ന് ഞാൻ എന്താ ഇവിടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ശിവയെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു. അവൻ ഒരു കാര്യത്തിനായി പുറത്തേക്ക് പോകുകയാണ്. പോകുന്ന വഴി എന്നേ വീട്ടിൽ ആക്കി തരാം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ വേണ്ടാ എന്ന് പറഞ്ഞെങ്കിലും അവൻ എന്നേ ഒരു പാട് നിർബന്ധിച്ചു. ഞാൻ വരുന