ഞാനും അവളുടെ പിന്നാലെ പോയി.... അവൾ അവിടെനിന്ന് ഒരു തുരുമ്പ് പിടിച്ചു പെട്ടിയെടുത്ത് അത് തുറന്നു..... എന്നിട്ട് അവിടെ ഇരുന്നു കൊണ്ട് അതിൽ നിന്ന് എന്തൊക്കെയോ എടുത്ത് അവൾ പൊട്ടിക്കരയുന്നു...... ഇത്രയും കാലമായിട്ട് അവളുടെ മുഖത്ത് ആ ചിരി അല്ലാതെ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല...... ഒരുപാട് അധികം ചിരിക്കുന്ന ഒരാൾ പെട്ടെന്ന് കരയുന്നത് കാണുമ്പോൾ അതൊരു പ്രയാസംം തന്നെയാണ.... ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി.... എന്തിനാണ് നീ കരയുന്നത്് നന്ദു..... ഞാൻ വേവലാതിപ്പെട്ടു ചോദിച്ചു..... അവളെന്നെ നിസ്സഹായതയോടെ നോക്കി...... ഞാന് പെട്ടിക്ക് അകത്തേക്ക് നോക്കി ...... അതിൽ ഒരുപാട് കത്തുകളു