മൈലാഞ്ചി കാട് അസ്ഥികൾ നുറുങ്ങുന്ന വേദനയ്ക്ക് ഒരൽല്പം ആശ്വാസം കിട്ടിയപോലെ , കയ്യിലും നട്ടെല്ലിലും ഉള്ള വലിയ മുറിവുകളിലും ഒടിവുകളിലും ഉള്ള കെട്ടുകൾ നന്നേ മുറുകിയിട്ടുണ്ട്, താടിയെല്ലുകളുടെ അവസ്ഥയും ഒട്ടും വിഭിന്നമല്ലതാനും .. ഇനി എത്ര നാൾ ഈ കിടപ്പ് കിടക്കേണ്ടി വരും ആവോ? ആശുപത്രി കിടക്കയിൽ വെച്ച് ഇടയ്ക്ക് ബോധം തെളിഞ്ഞ സമയം ഞെളിപിരികൊണ്ട് കിടന്ന ചിന്തകൾ ആണ് മനസ്സ് മുഴുവൻ, ഒരു ഇരമ്പൽ പോലെ ഉമ്മാന്റെ കരച്ചിലും അടക്കം പറച്ചിലോടെയുള്ള തേങ്ങലും കേട്ടാതാണ് ആകെയുള്ള ആശുപത്രി ഓർമകൾ , നാൽ ദിവസായി ന്റെ കുട്ടി ഈ കിടപ്പ് തുടങ്ങീട്ട്.. അതും പറഞ്ഞൊരു പൊട്ടികരച്