ഭാഗം 7 ©ആര്യ നിധീഷ് കണ്ണുകൾ ഇറുകെ അടച്ചവൾ നിലത്തേക്ക് ഇരുന്നു..... dr പറഞ്ഞ വാക്കുകൾ കൂരമ്പുപോലെ ചെവിയിൽ തുളച്ചു കയറി താൻ ഇന്ന് ആർക്കുവേണ്ടി ആണോ ജീവിക്കുന്നത് ആ തുടിപ്പും തനിക് നഷ്ടമാവാൻ പോകുന്നു..... ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞവൾ തന്റെ കൈകൾ മുടിയിൽ കോര്ത്തുവലിച്ചു.... തളർന്നു വീഴാൻ തുടങ്ങിയവളെ ഹരി ചേർത്തു പിടിച്ചു..... വേണ്ട.... എന്നെ ആരും തൊടണ്ട...... ഭാഗ്യം കേട്ട ജന്മം ആണു ഞാൻ... അമ്മു.... അതെ ഹരിയേട്ടാ..... ഞാൻ.... ഞാൻ ആർക്കുവേണ്ടി ഇനി ജീവിക്കുന്നെ.... ആരുണ്ട് എനിക്ക് ഇനി ജീവിക്കണ്ടേ ഹരിയേട്ടാ എനിക്ക് ഞാനും പോകു