യക്ഷിയുടെ വിലാപം ബ്രഹ്മദത്ത നമ്പൂതിരിയുടെ മന്ത്രവാദ കളത്തിന്മുന്നിൽ നീലിമ തന്റെ അഴിഞ്ഞു വീണ കേശാഭരവും മടിത്തട്ടിൽ താങ്ങി വിഷാദയായി ഇരിന്നു , അന്തരീക്ഷ മണ്ഡലത്തിൽ ഉയർന്നുപൊങ്ങുന്ന മന്ത്രോചരണങ്ങളിൽ തന്റെ കഴിഞ്ഞ കാല യാതനകളെ അലിയിച്ചില്ലാതാക്കാൻ അവൾ ഉള്ളുരുകി ദുഷ്ടശക്തികളോട് പ്രാർത്ഥിച്ചു.... ഒരുകാലത്ത് തങ്ങള് ഏറെ ഭയപ്പെട്ടിരുന്ന ആ കൂട്ടരുടെ മുന്നിൽ തന്നെ യാചനപൂർവ്വം എത്തി നിൽക്കേണ്ടി വന്നതിൽ നീലിമയ്ക്ക് യാതൊരു വിധ സങ്കോചവും തോന്നിയിരുന്നില്ല. തങ്ങളുടെ ജീവിത ശൈലികൾ വരെ മാറ്റിമറിച്ച കാലത്തോട് അവൾക്ക് തീർത്താൽ തീരാത്ത കലി ആയിരുന്