ആർക്കു വേണ്ടിയും കാത്തുനിൽക്കുകയില്ല ഒന്നിനും വേണ്ടിയും തിരിഞ്ഞു നിൽക്കുകയില്ല. കാലത്തിനൊപ്പം സഞ്ചരിക്കും സർവ്വവും അതിനായി ഓടുന്നു സമയം തികയാതെ മനുഷ്യർ നെട്ടോട്ടം ഓടുന്നു. സമയം പോകുംതോറും ആയുസ്സിന്റെ ബലം കുറയുന്നു. സമയത്തെ വകവെക്കാതെ മനുഷ്യർ എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു. ഓരോന്നിനും സമയം കണ്ടെത്താൻ കഴിയാതെ കുഴയുന്നു മനുഷ്യർ. സമയം വിലപ്പെട്ടതെന്ന് ഒടുവിൽ തിരിച്ച് അറിയുന്നു നമ്മൾ. അപ്പോഴേക്കും സമയം അതിവേഗം കടന്നു പോയിട്ട് ഉണ്ടാവും.