ആണൊരുത്തി.... "എത്രയും പെട്ടന്ന് അവനെയൊരു സൈക്രാടിസ്റ്റിനെ കാണിക്കണം, ഒരു കൗൻസിലിംഗ് അത് അവനിപ്പോ അത്യാവശ്യം ആണ്. ഉള്ളിലെന്താണ് എന്ന് അറിഞ്ഞേ പറ്റു.. ചെയ്യേണ്ടത് വെച്ച് താമസിപ്പിച്ചിട്ട് കാര്യമില്ല.." തനിക്ക് മുന്നിലേക്ക് നമ്പർ കുറിച്ച തുണ്ട് കടലാസ്സ് നീട്ടികൊണ്ട് അവരത് പറയുമ്പോൾ അപമാനഭാരം കാരണം തല കുമ്പിട്ടു ഇരിക്കാനേ ആ അമ്മയ്ക്ക് സാധിച്ചിരുന്നുള്ളു. തന്റെ മകന്റെ സ്വാഭാവ വൈകൃതം ഏറെ നാളായി ആ അമ്മയും ശ്രദ്ധിക്കുന്നുണ്ടായിരിന്നു , അടർന്നു വീണ കണ്ണുനീർ തുള്ളിയെ സാരി തലപ്പിൽ അവർ തുടച്ചു നീക്കുമ്പോളും ഇടറുന്ന ശരീരത്തെ താങ്ങി നടക്കാനുള്