ആ അസ്ത്രം വന്ന വഴിയിലേക്ക് തിരിഞ്ഞ് നോക്കിയ ജയരാമൻ കണ്ടു, ആ മുഖം. ആൾത്തിരക്കിൽ നിന്ന് ഒഴിഞ്ഞ് മാറി ഒരു കോണിൽ വന്യമായ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അഘോരി. അതേ ഇതയാൾ തന്നെ, ഹിമാലയത്തിൽ വച്ച് തന്റെ ജീവനെടുക്കാൻ വന്ന ചെന്നായയിൽ നിന്നും രക്ഷിച്ച അതേ അഘോരി. തൊട്ടടുത്ത നിമിഷം തന്റെ പിന്നിൽ വലിയൊരു ചിറകടിയൊച്ച കേട്ട ജയരാമൻ തിരിഞ്ഞു നോക്കി. ഒരു നിമിഷം മുൻപ് അമ്പേറ്റ് പിടത്ത് പൊന്തിയ മത്സ്യത്തെ അമ്പ് സഹിതം റാഞ്ചിയെടുത്ത് പറക്കുന്ന വലിയൊരു പരുന്ത് . അത് ജയരാമന്റെ തലക്ക് മുകളിലൂടെ ചിറകടിച്ചു പറന്ന് പോയി. ദൃഷ്ടിയിൽ നിന്നും മറയുന്നത് വര