മനസ്സ് പല വിധ വഴിയിലൂടെ സഞ്ചരിച്ചു..... ഏട്ടനോട് പറയണമോ എന്ന് ഞാൻ പലവട്ടം ആലോചിച്ചു... പക്ഷേ എന്തോ എന്നെ പുറകോട്ട് വലിക്കുന്ന പോലെ തോന്നി.... കണ്ണുകൾ ഇറുകെ അടച്ചു.... അവന്റെ ചോര നിറമുള്ള മിഴികൾ എന്നിൽ മിഴിവോടെ തെളിഞ്ഞു വന്നതും ഞാൻ മിഴികൾ വലിച്ചു തുറന്നു...... എന്താടാ അമ്മുട്ടി നിനക്കു കൈ നല്ല വേദന ഉണ്ടോ????? അതാണോ നീ ഇങ്ങനെ കരയുന്നെ...... മെഹരുവിന്റെ ചോദ്യം ആണ് ഞാൻ ഇപ്പോളും കരയുകയായിരുന്നു എന്ന് മനസിലാക്കി തന്നത്..... മ്മ് ചെറിയ ഒരു വേദന..... ഞാൻ അവളോട് പറഞ്ഞു..... ഞങ്ങൾ ഒരു കാര്യം ചെയ്യാം ഇവിടെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി കൈയിൽ പുരട്ടാനുള്ള ഓയ