സ്റ്റേഷനിലെ വർക്കുകൾ ആയി ദത്തനും കോളേജിലെ ക്ലാസ്സും പഠിപ്പും ആയി വർണയുടെയും ഒരാഴ്ച്ച വേഗത്തിൽ കടന്ന് പോയി. എത്രയൊക്കെ തിരക്കിൽ ആണെങ്കിലും ദത്തൻ വർണയുടെ കാര്യങ്ങൾ എപ്പോഴും വിളിച്ചന്വോഷിക്കും. ഓരോ ദിവസം കഴിയുമ്പോഴും അവന്റെ സ്നേഹം കൂടുന്നതല്ലാതെ ഒരു അംശം പോലും കുറഞ്ഞിരുന്നില്ലാ. നാളെ കഴിഞ്ഞ് മറ്റന്നാ ശിലുവിന്റെയും ഭദ്രയുടേയും ബർത്ത്ഡേ സെലിബ്രഷനാണ്. അവർ തമ്മിൽ ഒരു മാസത്തെ വ്യത്യസത്തിലാണ് ജനിച്ചത്. ചെറുപ്പം മുതൽ രണ്ടു പേരും ഒരമിച്ചായിരുന്നതിനാൽ രണ്ടു പേരുടേയും ബർത്ത്ഡേയും ഒരുമിച്ചാണ് നടത്താറുള്ളത്. അതുകൊണ്ട് നാളെ വൈകുന്നേരം തറവാട്ടിലേക്ക