Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤ - 54

❤❤നിനക്കായ്‌ ❤❤ - 54

4.7
6.5 K
Comedy Love Tragedy
Summary

ഭാഗം 54 ©ആര്യ നിധീഷ്  ലച്ചുവിന്റെ കൂടെ ഹാളിൽ എത്തിയതും ഹരിയോട് സംസാരിച്ചിരിക്കുന്നയാളെ കാണവേ അതുവിന്റെ കണ്ണുകൾ നിറഞ്ഞു താൻ കാണുന്നത് സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാനാവാതെ സംശയത്തോടെ അവൾ ലച്ചുവിനെ നോക്കിയതും അവളുടെ നോട്ടത്തിന്റെ അർഥം ഗ്രഹിച്ചപോലവൾ അതേ എന്ന് ശിരസ്സനക്കി..... മാമേ..... ഇടർച്ചയോടെ അവൾ വിളിച്ചതും ഹരിയിൽ നിന്നും തിരിഞ്ഞയാൾ അതുവിനെ നോക്കി ചിരിച്ചു.... അതു..... എന്റെ കുട്ടി ആകെ മെലിഞ്ഞു പോയല്ലോ കാശി ഇവൾക്ക് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ........ എന്റെ മാമേ മാമക്ക് അറിയാല്ലോ എന്നെ ഇവൾക്ക് പേടിയില്ല.... പിന്നെ മാമയെയും പ്രഭാകർ അങ്കിള