"ആകാശ്.. നീ എന്താ ഇങ്ങനെ?" ആകാശിന്റെ ക്യാബിൻ ഊക്കൊടെ തള്ളി തുറന്നു അകത്തേക്ക് വന്നുകൊണ്ട് മിലി ചോദിച്ചു. പെട്ടന്നുള്ള അവളുടെ വരവിൽ ആകാശ് ഞെട്ടി എഴുന്നേറ്റു. "എന്താ മിലി? എന്താ പ്രശ്നം?" അവൻ പരിഭ്രാമത്തോടെ ചോദിച്ചു. "നിനക്കു എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു? എല്ലാവരോടും പരുഷമായി പെരുമാറുന്ന... ഗർഭിണി ആയ ഒരു സ്ത്രീയെ കരയിപ്പിച്ചു ക്യാബിനിൽ നിന്ന് ഇറക്കി വിടുന്ന ഒരാൾ ആകാൻ നിനക്കു എങ്ങനെ സാധിക്കുന്നു? ഞാൻ അറിയുന്ന ആകാശ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?" മിലിയുടെ ചോദ്യത്തിൽ ആകാശ് ഒന്ന് പരുങ്ങി. അവന്റെ തല താഴ്ന്നു. "സത്യം പറ ആകാശ്... ഇവിടെ എല്ലാവര