ഏറെ നേരത്തെ യാത്രക്ക് ശേഷം അവർ അയിനൂർ മനയിൽ എത്തി ചേർന്നു.....പ്രൗഢി വിളിച്ചോതുന്ന എട്ട് കെട്ട്....വിശാലമായ മുറ്റം....മുറ്റത്ത് ഒരു വശത്തെ മാവിൻ ചുവട്ടിലായി പല പ്രായത്തിൽ ഉള്ള കുട്ടികൾ കളിക്കുന്നുണ്ട്....അവരെല്ലാം കാർ വന്നത് കണ്ട് അടുത്തേക്ക് വന്നു....ദ്രുവിയെ കണ്ട് അവനു ചുറ്റും വളഞ്ഞു....അവരോട് എല്ലാം ഓരോ കാര്യങ്ങള് പറഞ്ഞ് അവൻ ലച്ചുവിൻ്റെ അടുത്തേക്ക് നടന്നു.... "എങ്ങനെ ഉണ്ട് മോളെ നമ്മുടെ മന?അടിപൊളി അല്ലേ??😎😎" "സൂപ്പർ...!!"അവള് പറഞ്ഞു.... അപ്പോഴേക്കും ലച്ചുവിൻെറ കയ്യിൽ ഇരുന്ന് കുഞ്ഞി പെണ്ണ് ഉറക്കം വിട്ട് ചിണുങ്ങാൻ തുടങ്ങി..... ലച്ചു കുഞ്ഞിനെ തോളിൽ കിടത്തി