❤️എൻ പ്രാണനിലലിയാൻ❤️ 💕💕💕💕💕💕💕💕💕💕💕 പാർട്ട് 1..... നിഗൂഢതകൾ നിറഞ്ഞ ആ കൊടും കാടിനുള്ളിൽ ഓരോ നിമിഷവും ഇരുട്ടിന്റെ കാഠിന്യം ഏറി വരുന്നു. ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു നേർത്ത ഞരക്കം,!! പതിയെ അത് ആരുടെയോ തേങ്ങലായി മാറി. ആ ശബ്ദം അതൊരു പെൺകുട്ടിയുടേതാണ് ,തനിക്ക് ഏറെ പരിചിതമായ ഒരുവളുടെ ശബ്ദം. എന്നാൽ താൻ ഇത് വരെ ആ ശബ്ദത്തിനുടമയെ നേരിട്ട് കണ്ടിട്ടില്ല. ശബ്ദത്തിലൂടെ മാത്രം അറിഞ്ഞൊരുവൾ . ആ ശബ്ദത്തെ താൻ എന്നോ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ആരെന്നോ എന്തെന്നോ പോലുമറിയാതെ. ആ ശബ്ദം തന്റെ അരികിലേക്ക് അടുത്തടുത്ത് വരികയാണ്.