മൂക്കറ്റം കുടി കഴിഞ്ഞ് അന്തി കൂട്ടിന് ആളെ തേടി ഇന്നും അമ്പാട്ടെ തമ്പുരാൻ ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നല്ലോ...... ഉമ്മറപ്പടിയിൽ ചാരിയിരിക്കെ പടിപ്പുര വാതിലിനു പുറത്തു കൂടെ പാഞ്ഞു പോകുന്ന അവന്റെ ശകടവും നോക്കി ആരോടെന്നില്ലാതെ പറയുന്ന അമ്മയെ നോക്കി ദക്ഷ ഒരു നിമിഷം അവനെ കുറിച്ച് ആലോചിച്ചു..... അല്ലെങ്കിലും കാലം കുറച്ചായി ഏഴിലക്കരയ്ക്ക് ഈ കാഴ്ച അന്യമല്ലല്ലോ........ ഏഴിലക്കര ഉണരുന്നതും ഉറങ്ങുന്നതും അന്തി കൂട്ടു തേടിയുള്ള അമ്പാട്ടെ തമ്പുരാന്റെ പോക്കും വരവും കണ്ട് കൊണ്ടാണ്..... അമ്പാട്ടെ തമ്പുരാൻ, ശിവദത്തൻ🔥 ഒരിക്കൽ ഏഴിലക്കര ബഹുമാനത്