💕എൻ പ്രാണനിലലിയാൻ💕 💓💓💓💓💓💓💓💓💓💓💓 ഭാഗം 3.... ആശുപത്രിയിലേക്കുള്ള യാത്രയിലുടനീളം അർജ്ജുനും സിയയും പരസ്പരം ഒന്നും സംസാരിച്ചില്ല. സിയ ഒന്നും മിണ്ടാതെ വേദന സഹിച്ച് ഇരിക്കുകയായിരുന്നു എങ്കിൽ അർജുൻ സിദ്ധുവിന്റെ ഡയറിയിൽ അടുത്ത് എന്താകും സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു. വാഹനം മുന്നോട്ട് വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു. ഹോസ്പിറ്റലിന് മുന്നിൽ ചെന്നാണ് ആ വാഹനം നിന്നത്. വാഹനം നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്ന് അർജുൻ വെളിയിലേക്ക് ഇറങ്ങി. അവന് പുറകെ അരുണയും പുറത്തേക്ക് ഇറങ്ങി. എന്നാൽ സിയ വെളിയിലേക്ക് ഇറങ്ങിയില്ലായിരുന്നു. അവൾ എന്താ