"നിന്ന് വീരവാദം മുഴക്കാതെ ഇറങ്ങിപ്പോകാനാണ് പറഞ്ഞത് നീ ഇറങ്ങിയിട്ടുവേണം ഈ വീട് പുണ്യാഹം തളിച്ച് ശുദ്ധിയാക്കാൻ.... " രഘുത്തമൻ രാജേന്ദ്രനെ കൂത്തിന് പിടിച്ചുകൊണ്ടുപോയി പുറത്തേക്ക് തള്ളി... കോവിലകത്തു നിന്നും തിരിച്ചുവന്ന് ഉമ്മറത്തേക്ക് കയറിയ നീലകണ്ഠന്റെ കാൽചുവട്ടിലായിരുന്നു അയാൾ ചെന്നുവീണത്... അയാൾ രാജേന്ദ്രനെ നോക്കി... പിന്നെ രഘുത്തമനേയും... നീലകണ്ഠൻ രാജേന്ദ്രനെ പിടിച്ചെഴുന്നേൽപ്പിച്ചു.... കൊള്ളാം... അവസാനകാലത്ത് ഇതുംകൂടി കാണാനാണെന്റെ വിധി... സ്വന്തം മക്കൾ തമ്മിൽ തല്ലിപ്പിരിയുന്നു... നന്നായി... " "അച്ഛാ ഇത് അവനെക്കൊണ്ടു ചെയ്യിച