കുഞ്ഞു പൂവേ എന്ന് വിരിയും നീ... കാത്ത് നിൽപ്പൂ, തെന്നൽ പോലെ ഞാൻ... നിന്നെ മാറിൽ ചേർക്കുവാൻ, മെല്ലെ കവിളു തലോടുവാൻ .. കുഞ്ഞു ചുണ്ടിൽ വിരിയുമീ നറു പുഞ്ചിരിപ്പൂ കാണുവാൻ... കാത്തിരിപ്പൂ അമ്മയിവിടെ, വേഗമണയൂ പൈതലേ.. എന്ന് വരുമെന്നോമലെ,നീ അമ്മതൻ കൈത്തൊട്ടിലിൽ ആടുമി പൂ മഞ്ചമിതിലായ് ചാഞ്ഞുമെല്ലെയുറങ്ങിടാം. നെഞ്ചിലൂറും കുഞ്ഞു മധുര മതങ്ങു പതിയെ നുണഞ്ഞിടാം അമ്മ പാടും പാട്ടിനൊപ്പം കുഞ്ഞു വളകൾ കിലുക്കിടാം... അരികെ വരുകെൻ പ്രാണനെ നിൻ നെറുകിൽ ചുംബനമേകിടാം കുഞ്ഞു വിരലുകൾ മെല്ലെ തഴുകാം മിഴികളിൽ മഷിയെഴുതിടാം പൊൻപ്രഭയെഴും കുഞ്ഞു തൊട്ടിലിൽ കണ്മണിയെ ഞാനാട