"എന്നിട്ടവൻ ഇതി പറ്റി ഇവിടെ ആരോടും പറഞ്ഞിട്ടില്ല... ചിലപ്പോൾ കീർത്തിയോട് പറഞ്ഞിട്ടുണ്ടാകും.... അവളാണല്ലോ അവന്റെ മനസ്സ് സൂക്ഷിപ്പുകാരൻ... അവന്റെ അതേ സ്വഭാവമാണവൾക്കും... ഒരു കാര്യവും വിട്ടുപറയില്ല.... എല്ലാം അറിഞ്ഞ സ്ഥിതിക്ക് എന്താണ് അവന്റെ മനസ്സിലുള്ളതെന്നാർക്കറിയാം... വിശ്വനാഥമേനോൻ ആകെ വ്യാകുലനായി.... അമ്മാവൻ അതോർത്ത് വിഷമിക്കേണ്ട... എല്ലാം ശരിയാകും.... ഒരെടുത്തുചാട്ടത്തിന്റെ പേരിലാണ് അവൾ ഇതെല്ലാം പറയുന്നത്... എന്നാലും അവൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിലാണ് എനിക്ക് അത്ഭുതം.... മുറച്ചെറുക്കനെ അവൾക്ക് ഇഷ്ടമാണെങ്കിൽ പോട്ടെ.... ഇത് അവനെ അവൾക