പെട്ടെന്ന് വാതിൽക്കലിലൂടെ ആരോ കടന്ന് പോകുന്ന പോലെ ബദ്രിയ്ക്ക് തോന്നി അവൻ വേഗം എഴുന്നേറ്റ് മുറിയ്ക്ക് പുറത്ത് വന്നു..\"നിൽക്ക്....\" ബദ്രി വിളിച്ചു.നീരാജ്ഞനയായിരുന്നു അത്.. ബദ്രി ഇടനാഴിയിലേയ്ക്ക്, അവളുടെ അടുത്ത് വന്ന് ചോദിച്ചു. \"ആത്മികയെന്താ മുറിയിലേയ്ക്ക് വന്നിട്ട് തിരിച്ച് പോന്നത്..? കൈയിൽ എന്താ?\"\"ഇത് വെള്ളമാണ്.. അപ്പുവേട്ടന് കൊടുക്കാൻ വന്നതാ.. നിങ്ങൾ കാര്യമായി എന്തോ സംസാരിക്കുന്നെന്ന് കരുതി പോന്നതാ.. പിന്നെ ഞാൻ ആത്മിക അല്ല.. നീരാജ്ഞനയാണ്..\"\"ഓഹ് ആത്മിക അല്ലല്ലേ... വെള്ളം തന്നോളൂ ഞാൻ കൊടുക്കാം..\" അവൻ വെള്ളം വാങ്ങി.. \"എന്നാൽ പോക്കോളൂ.. \"നീരാജ്ഞന മൂളി കൊണ്ട