ഉണ്ണിയുടെ മനസ്സ് ഓർമകളിലേക്ക് ഊളിയിട്ടു......തനിക്കാരായിരുന്നു അവൾ.....അവൾ ഓരോ അവധിക്കും മുംബയിൽ നിന്ന് വരുമ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു തനിക്ക്.....അവൾ മടങ്ങി പോകുമ്പോൾ വല്ലാത്ത വേദനയും.....പക്ഷെ ഒരിക്കലും ആ ചെറുപ്രായക്കാരന് അറിയാൻ കഴിഞ്ഞിരുന്നില്ല തന്റെ വികാരം എന്താണെന്ന്.....പക്ഷെ ഒന്നറിയാം..... ജീവനാണ്.... അവളില്ലെങ്കിൽ താനില്ല..... എന്തിനും ഏതിനും ദേവൂട്ടി..... എല്ലാവരും അംശി എന്ന് വിളിക്കുമ്പോൾ തനിക്ക് മാത്രം അവൾ ദേവൂട്ടി ആയി......അച്ഛനും അമ്മയും അപ്പച്ചിയുടെ വിവാഹത്തെ പറ്റിയും അവരുടെ പ്രണയത്തെ പറ്റിയുമൊക്കെ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ആ കുഞ്ഞു മനസ്