\" ഡാ... ശ്യാമേ... \" പിന്നിൽ നിന്നും കേട്ട നവീന്റെ വിളിയിൽ മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന ശ്യാം ഞെട്ടി തലയുയർത്തി. പതിയെ തിരിഞ്ഞു നോക്കി..\" എന്താടാ.. അവിടെ ഇരിക്കുന്നെ നീ കിടക്കുന്നില്ലേ... \" തണുപ്പിൽ നിന്നും രക്ഷ നേടാനായി സെറ്ററും ഗ്ലൗസും മങ്കി ക്യാപ്പും ഇട്ടു ഇരു കൈകളും പിണച്ചു തിരുമി ശരീരം ചൂടാക്കികൊണ്ട് നവീൻ ചോദിച്ചു.\" മ്മ്.. നീ പൊയ്ക്കോ ഞാൻ കുറച്ഛ് നേരം കൂടെ ഇവിടെ ഇരിക്കട്ടെ.. \" നവീനോടായി പറഞ്ഞു കൊണ്ട് ശ്യാം വീണ്ടും മൊബൈലിലേക്കായ് മുഖം കുനിച്ചു.\" ഹ.. അധിക നേരം ഇരിക്കേണ്ട തണുപ്പ് കൂടി വരവാണ്.. \" അവനെ ഓർമിപ്പിച്ചു കൊണ്ട് നവീൻ തന്റെ ടെന്റിലേക്കായ് നടന്നു.. ടെ