കൃതി പറഞ്ഞത് കേട്ടു എല്ലാവർക്കും ചായ കൊടുക്കുന്നതിനിടെ എലീന ചോദിച്ചു. \" പിന്നെ എങ്ങനെ ആണ് നിങ്ങൾ ആകാശിന്റെ സ്ഥലം കണ്ടുപിടിച്ചത്? \"\"ശ്യാം കൃതിയുടെ വാച്ചിന്റെ ലൊക്കേഷൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ വച്ചു ഞങ്ങള്ക്ക് വാച്ചു കിട്ടി. പക്ഷേ പിന്നീട് അവർ എങ്ങോട്ട് പോയി എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഇവരെ തിരയാൻ സഹായിച്ചിരുന്ന പോലീസ് ഇൻസ്‌പെക്ടർ ആണ് പറഞ്ഞത് ഇത്തരം ക്രിമിനൽസിന്റെ സൈക്കോളജി അനുസരിച്ചു അവർ വിക്ടിംസിനെ അവർക്ക് പരിചയം ഉള്ള ഒഴിഞ്ഞ ഇടങ്ങളിലേക്ക് ആണ് കൊണ്ടുപോകുക എന്നു. ആകാശിനെ നമുക്ക് ആർക്കും നന്നായി അറിയില്ലല്ലോ.. അതുകൊണ്ട്