പുറത്തെ ഇരുട്ടിലേക്ക് നോക്കി ചിന്തകളിൽ മുഴുകി മിലി നിന്നു. പെട്ടെന്നാണ് രണ്ടു കൈകൾ അവളെ പിന്നിൽ നിന്ന് ചുറ്റി പിടിച്ചത്. \"ഉറങ്ങിയില്ലേ?\" മുഖത്ത് ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു. \"നിന്നെ ഒന്ന് നെഞ്ചോട് ചേർക്കാതെ എങ്ങനെയാ ഞാൻ ഇന്ന് രാത്രി ഉറങ്ങുക? എന്തെടുക്കുകയായിരുന്നു നീ അകത്ത്? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു?\" അവളെ തൻറെ നേരെ തിരിച്ചു നിർത്തി രഘു ചോദിച്ചു . \"ഞാൻ.. ലച്ചുവുമായി സംസാരിച്ചിരിക്കുകയായിരുന്നു.. \" അതു പറയുമ്പോൾ ഉള്ള മിലിയുടെ മുഖത്തെ മ്ലാനത അവൻ കണ്ടു. \"എന്താടാ?\" സ്നേഹപൂർവ്വം അവൻ അവളോട് ചോദിച്ചു.മിലി ലച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം അവനു