\"അപ്പോൾ അവൾ ഈ വീട്ടിലെ കുട്ടിതന്നെയാണല്ലേ... എനിക്കിപ്പോഴാണ് സമാധാനമായത്... രാധാമണിയുടെ കാര്യങ്ങൾ എല്ലാം അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞിരുന്നു... പക്ഷേ ഈ നിമിഷം വരെ അവൾ നിന്റെ അനിയത്തി യാണെന്ന് അറിയില്ലായിരുന്നു... ഇപ്പോഴവൾ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെ എത്തിപ്പെട്ടു... ഇനിയെനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല... \"ഗോവിന്ദമേനോൻ പറഞ്ഞു... \"അവൾക്ക് ഇനിയൊരിക്കലും ആരേയും ഭയക്കേണ്ട ആവശ്യമില്ല... ഞാനും എന്റെ കുട്ടികളും ജീവിച്ചിരിക്കുന്ന കാലത്തോളം അവൾ സുരക്ഷിതമാണ്... \"കേശവമേനോൻ പറഞ്ഞു... എന്നാൽ ഈ സമയം അടുക്കളയിൽ ചുമരും ചാരി പൊട്ടിക്കരയുകയായിരുന്നു കൃഷ്