Part 3 പുലർച്ചെ ആയപ്പോ തന്നെ ആദ്യ എഴുനേറ്റു.... രാത്രി ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ തലയ്ക്കൊരു കനം ഉണ്ടായിരുന്നു.... ബാത്‌റൂമിൽ പോയി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു ഒഴിച്ചു കുറച്ചു സമയം....മുഖത്തിലൂടെ ഒലിക്കുന്ന വെള്ളം അമർത്തി തുടച്ചു കൊണ്ട് അവൾ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി... കണ്ണെല്ലാം ആകെ കരഞ്ഞു വീർത്തിട്ടുണ്ട്... അവളൊന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് കണ്ണുകൾ അടച്ചു.... ഫ്രഷായി പുറത്തേക്ക് ഇറങ്ങി.... ഹാളിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ നോക്കിയൊന്നു ചിരിച്ചു ആദ്യ.... ലാപ്പ് തൊട്ടടുത്തു തന്നെ ഉണ്ട്.... ഫാനിന്റെ സ്പീടൊന്ന് കുറച്ചു ഒരു പുതപ്പ് മഞ്ജുവിന്റെ ദേഹത്തിട്