: മഹേഷും ജാനകിയും വീട്ടിലേക്ക് തിരിച്ചു...ജാനകി കണ്ണടച്ചു സീറ്റിൽ ഇരുന്നു... അവളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു....അവൾ പതിയെ കണ്ണുതുറന്നു...കാർ ഹൈവേ കടന്നിരിക്കുന്നു.... അവൾക്ക് അച്ഛനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു.. അച്ഛന്റെ വലിഞ്ഞു മുറുക്കിയ മുഖവും ചുവന്ന കണ്ണുകളും കണ്ടപ്പോൾ അതിന് തോന്നിയില്ല......അവൾ വീണ്ടും കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു....പെട്ടന്നാണ് അച്ഛന്റെ വിളി കേട്ടത്...മോളെ ജാനു...അവൾ കണ്ണുതുറന്നു അച്ഛനെ എന്താ എന്നുള്ള ഭാവത്തിൽ നോക്കി....\"മോള് കുറച്ചു ദിവസം അപ്പച്ചിയുടെ കൂടെ നിൽക്കണം.... അച്ഛൻ ഒരിടം വരെ പോകാനുണ്ട്....\"അവൾ ചെറുതായി ഒ