\"എടാ.. എനിക്കു എന്തോ തന്നെ പോകാൻ ഒരു പേടി.. നീ കൂടി വാ.. \" കാഞ്ചന ശാരിയെ വിളിച്ചു.\"നിനക്ക് ഒരാളുടെ അടുത്ത് പറ്റില്ലാന്ന് പറയാൻ ഇത്രയും പേടി ആണോ? സാധാരണ നീ ഇങ്ങനെ അല്ലല്ലോ? ഇതിപ്പോ ഈ ഡോക്ടറെ കാണുമ്പോ മാത്രമേ ഉള്ളല്ലോ? ഇനി ഇപ്പൊ ഞാൻ അറിയാതെ വല്ല അണ്ടർഗ്രോണ്ട് കണക്ഷനും ഉണ്ടോ മോളെ?\" ശാരി അവളെ തറപ്പിച്ചു നോക്കി.\"അണ്ടർഗ്രോണ്ട് കണക്ഷൻ നിനക്കു.. അങ്ങ് ദുഫായിൽ ഉള്ള നിന്റെ അർജുൻ ഷേക്കും ആയിട്ട്..\" കാഞ്ചന ചൊടിച്ചു.\"ദേഷ്യപ്പെടാതെ പെണ്ണെ.. ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ.. അന്ന് ആന്റിയും പറയുന്നത് കേട്ടു.. ഡോക്ടറോടുള്ള കടപ്പാടിനെ പറ്റി. എങ്ങനെയാ നിങ്ങൾക്ക് ഡോക്ടറെ അറിയാ?\" ശാര