\"ഞാൻ വരാം..\" രേണുകയുടെ മുറിയിൽ നിന്നു ഇറങ്ങി വന്ന കാഞ്ചന പറഞ്ഞു. \"പക്ഷേ എനിക്ക് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്..\"\"എന്ത് കണ്ടീഷൻ?\" അലക്സ് ചോദിച്ചു.കാഞ്ചന ശാരിയുടെ അരികിൽ ആയി ഇരുന്നു.\"ഒന്ന്.. അമ്മയ്ക്ക് ഞാൻ മാത്രമേ ഒള്ളൂ.. അതു കൊണ്ടു ഞാൻ വരുന്നത് വരെ അമ്മയെ നോക്കാൻ ഒരാളെ ഏർപ്പാട് ചെയ്യണം.. അതിന്റെ ചിലവ് മുഴുവൻ ഡോക്ടർ വഹിക്കണം..\" കാഞ്ചന അവളുടെ ആദ്യത്തെ കണ്ടീഷൻ പറഞ്ഞു.\"അത് ന്യായം.. ഓക്കേ...\" അലക്സ് അത് സമ്മതിച്ചു.\"രണ്ടു.. എന്റെ ശമ്പളത്തിൽ നിന്നു ആണ് ഈ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്.. ലോൺ, വീട്ടു വാടക അങ്ങനെ ഒരുപാട് ചിലവുകൾ ഉണ്ട്.. അതു കൊണ്ടു ലീവിൽ ആണെങ്കിലും എന്റെ ശമ്പളതു