ഈ കഥ നടക്കുന്നത് പണ്ടാരത്തുരുത്ത് എന്ന ഒരു ദ്വീപിലാണ്, അറബിക്കടലിനോടു ചേര്‍ന്നു കിടന്നിരുന്ന അവിടത്തെ യാത്രാ സൗകര്യങ്ങളും പരിമിതമായിരുന്നു. വഞ്ചികളും ബോട്ടുകളും മാത്രം അവരെ നഗരവുമായി ബന്ധിപ്പിച്ചു. അങ്ങനെയുള്ള പണ്ടാരത്തുരുത്തില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്. ഒന്നു കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍, പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറച്ചു മുതലാളിമാര്‍. സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചു നിന്നിരുന്നെങ്കിലും ഒരേ ഒരു കാരണത്താല്‍ എല്ലാവരും ബന്ധിപ്പി