Aksharathalukal

Aksharathalukal

അരികിലായി.... 💞(അവസാന ഭാഗം)

അരികിലായി.... 💞(അവസാന ഭാഗം)

4.8
11.4 K
Love Others
Summary

\" ശരത്തേട്ടൻ...... \" വന്നു നിന്ന ആളെ കണ്ടതും അവൾ അറിയാതെ പറഞ്ഞു.... \" അച്ഛാ..... \"  അതിന് മുൻപേ ശിവാനി അയാൾക്കരികിൽ എത്തിയിരുന്നു.... അയാൾ അവളെ ഇരുകൈകൾ കൊണ്ട് എടുത്തൊന്ന് ഉയർത്തി....പുറകിലായി ഭാസ്കരനും രമ്യയും രേഖമ്മയും വന്നു... \" ആഹ്... അങ്കിളെ... ഇത്തിരി വൈകി പോയി... എല്ലാം കഴിഞ്ഞോ... \"  ശരത് തിരക്കി.. \" അതെ മോനെ കെട്ട് കഴിഞ്ഞതേ ഉള്ളൂ... \" ഭാസ്കരനും പറഞ്ഞു... \"ഉവ്വോ.... സദ്യ കഴിഞ്ഞില്ലല്ലോ.. ആശ്വാസം....\"   അവന്റെ വാക്കുകൾ കെട്ട് എല്ലാവരും ചിരിച്ചു..... ശിവ  അതൊക്കെ കേട്ട് നിന്നതേ ഉള്ളൂ... \" അല്ല.... എന്റെ പുന്നാര അളിയന് എന്ത് പറ്റി.... അളിയന്റെ അളിയൻ വന്നിട്ട് ഒന്നും മിണ്ടാത്തത് എന്താ അള