നിർവികാരമായാണ് വീട്ടിലേക്ക് ഭാമ കയറി ചെന്നതും....വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.... പതിയെ അത് തുറന്ന് അകത്തേക്ക് കയറി.... അടുത്തു കണ്ട കസേരയിലേക്കിരുന്നു... പുറത്തുള്ള ആളനക്കം കേട്ടിട്ടാവണം... അടുത്തുള്ള മുറിയിൽ നിന്നും പ്രായമായ ഒരു വൃദ്ധ പുറത്തേക്കിറങ്ങി വന്നതും...\" എന്താ മോളെ... ഇന്നിത്രയും താമസിച്ചത്....\"\" ഇന്ന്... ഇന്ന് ഒത്തിരി തിരക്കായിരുന്നമ്മേ...\" വല്ലവിധേനയും പറഞ്ഞൊപ്പിച്ചു...\" ആഹ്... ഞാൻ ചായ എടുക്കാം... നീ പോയി കുളിച്ചിട്ട് വാ... \" അതും പറഞ്ഞവർ അടുക്കളയിലേക്ക് പോയി....രണ്ട് മുറികളും ഹാളും അടുക്കളയും ബാത്റൂമും അടങ്ങിയ ഇടത്തരം വീടായിരുന്നു അത്.... ആകെ അമ്