\" അത് പിന്നെ... ഇല്ലേ... അതിന്റെ അച്ഛന് സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ടേക്കു വന്നതാണത്രേ.... ഇവിടെ സഹകരണ ബാങ്കിലാ അയാൾക്ക് ജോലി എന്ന്.... ഡിഗ്രിയ്ക്കാ പഠിക്കുന്നെ.... \" വീട്ടിൽ എത്തിയതും ഭൂമിയുടെ വിവരങ്ങൾ അമ്മയോട് വിശദീകരിക്കുകയാണ് ഭാമ... \" എന്നിട്ട്... എന്നിട്ട്... നീ അന്ന് ബാങ്കിൽ പോയപ്പോൾ അയാളെ കണ്ടായിരുന്നോ... \" അമ്മയുടെ വക ചോദ്യവുമെത്തി... \" എന്റമ്മേ... അതിന് ഞാൻ എങ്ങനെ അയാളെ അറിയാനാ... അമ്മ ഇത് എന്തൊക്കെയാ ഈ ചോദിക്കുന്നേ... അതിന്റെ കാര്യങ്ങൾ എല്ലാം ഇന്ന് വന്നപ്പോഴല്ലേ ഞാൻ അറിയുന്നത്.... \" അത് കേട്ടതും അബദ്ധം പറ്റിയത് പോലെ അമ്മയും ഒന്നിളിച്ചു കാട്ടി... \" എന്നാലും... നിനക്ക