വൈകുന്നേരത്തെ ക്ലാസ്സിനിടയ്ക്കാണ് ജ്യോതി... ഭാമയെ വിളിച്ചത്...എന്താണെന്ന സംശയത്തോടെ അവളുടെ അടുത്തേക്ക് നടന്നു..\" ഒരാൾ കാണാൻ വന്നിട്ടുണ്ട്... ചേച്ചി... \" ചിരിയോടെയാണ് പറയുന്നത്....\" ആരാ.. \" ചോദിക്കുന്നതോടൊപ്പം അവൾ പുറത്തേക്ക് നടന്നിരുന്നു....ആളെ കണ്ടൊന്ന് അമ്പരന്നു.....തല ചരിച്ച് ജ്യോതിയെ ഒന്ന് നോക്കി..\" നന്ദി പറയാൻ വന്നതാ.... \" ഭാമയ്ക്ക് മാത്രം കേൾക്കാൻ പാകത്തിനായി അവളും ചിരിയോടെ പറയുന്നുണ്ട്...\" ആന്റി.... \" അപ്പോഴേക്കും ഭൂമിയും വിളിച്ചിരുന്നു..\" ആന്റി... അത്... അത് പിന്നെ....ക്ലാസ്സിലെ എല്ലാവർക്കും ഈ സാരിയും ബ്ലൗസും ഉടുപ്പിച്ചതുമൊക്കെ ഒത്തിരി ഇഷ്ടായി.... അപ്പൊ പിന്നെ ഇവിട