Aksharathalukal

ഇനിയെന്നും 🖤(4)










വൈകുന്നേരത്തെ ക്ലാസ്സിനിടയ്ക്കാണ് ജ്യോതി... ഭാമയെ വിളിച്ചത്...എന്താണെന്ന സംശയത്തോടെ അവളുടെ അടുത്തേക്ക് നടന്നു..


\" ഒരാൾ കാണാൻ വന്നിട്ടുണ്ട്... ചേച്ചി... \" ചിരിയോടെയാണ് പറയുന്നത്....

\" ആരാ.. \" ചോദിക്കുന്നതോടൊപ്പം അവൾ പുറത്തേക്ക് നടന്നിരുന്നു....ആളെ കണ്ടൊന്ന് അമ്പരന്നു.....തല ചരിച്ച് ജ്യോതിയെ ഒന്ന് നോക്കി..

\" നന്ദി പറയാൻ വന്നതാ.... \" ഭാമയ്ക്ക് മാത്രം കേൾക്കാൻ പാകത്തിനായി അവളും ചിരിയോടെ പറയുന്നുണ്ട്...

\" ആന്റി.... \" അപ്പോഴേക്കും ഭൂമിയും വിളിച്ചിരുന്നു..

\" ആന്റി... അത്... അത് പിന്നെ....ക്ലാസ്സിലെ എല്ലാവർക്കും ഈ സാരിയും ബ്ലൗസും ഉടുപ്പിച്ചതുമൊക്കെ ഒത്തിരി ഇഷ്ടായി.... അപ്പൊ പിന്നെ ഇവിടെ വരെ വന്ന് ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാന്നു കരുതി.... \"
ഭാമ ചെറുതായി ഒന്ന് ചിരിച്ചതെ ഉള്ളൂ...

\" കട അടയ്ക്കാറായോ ചേച്ചി... \"  ജ്യോതിയോട്..

\" ഹ്മ്മ്... കഴിയാറായി മോളെ... \"

\" എങ്കിൽ ഞാനും അത് വരെ ഇവിടെ നിൽക്കാം.... \"  ചിരി ഉണ്ട് കൂടെ..

അവളെ ഒന്ന് നോക്കി... മിണ്ടാതെ ഭാമ അകത്തേക്ക് പോയി.... ക്ലാസ്സൊക്കെ കഴിഞ്ഞ്.... ജ്യോതിയും പോയി കഴിഞ്ഞിട്ടും അവൾ അവിടെ തന്നെ ഇരിപ്പുണ്ട്... ഷോപ്പ് വൃത്തിയാക്കുവാനും... തുണി അടുക്കി വയ്ക്കുവാനും... ഭാമയ്‌ക്കൊപ്പം അവളും കൂടി...ഇതൊക്കെ അവൾ ചെയ്യുന്നത് എന്തിനാ എന്ന് ചിന്തിക്കുവായിരുന്നു ഭാമ അത്രയും നേരം....

തിരികെ നടക്കുന്ന വഴിയിൽ എല്ലാം അവളുടെ കലപില വർത്തമാനവും കൂടെ ഉണ്ട്... ഒടുവിൽ ഇട വഴിയിലേക്ക് തിരഞ്ഞപ്പോൾ ഇരുവരും ഇരു വശത്തേക്ക് പോയി....

പോകുന്ന വഴിയില്ലെല്ലാം ഭൂമിയെ കുറിച്ചോർക്കുകയായിരുന്നു ഭാമ.... ഒറ്റ നോട്ടത്തിൽ തന്റെ കുഞ്ഞോൾ തന്നെയാണത്....പക്ഷെ അവൾ ഒരു പാവമായിരുന്നു.... കുടുംബവുമായി മാത്രം ചുറ്റപ്പെട്ട ഒരുവൾ...എപ്പോഴൊക്കെയോ ഭൂമി കൂടെ ഉള്ളപ്പോൾ കുഞ്ഞോളെ ഓർമ വരുന്നുണ്ട്.... ആരെയും ഇനിയും വിശ്വസിക്കാനോ സ്നേഹിക്കാനോ വയ്യ.... താൻ സ്നേഹിക്കുന്നവർ ഒക്കെ തന്നെ പിരിഞ്ഞിട്ടേ ഉള്ളൂ.... എപ്പോഴും എല്ലാവരിൽ നിന്നുമൊരകലം ഉണ്ടായേ തീരൂ.... ഇല്ലെങ്കിൽ ഒടുവിൽ അത് സഹിക്കാൻ കഴിയാത്തത്ര വേദന നൽകും....

ഓരോന്ന് ഓർത്ത് വീടെത്തിയതറിഞ്ഞില്ല.... വീട്ടിലേക്ക് കയറും മുന്നേ...കേട്ട ശബ്ദം ആരുടേതെന്ന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല....

\" ആഹ്  ചേച്ചി വന്നോ... \"

\" ലേഖ എപ്പോ വന്നു... \" 

\" ഞാൻ വന്നിട്ട് കുറച്ച് നേരമായതേ ഉള്ളൂ... \"

\" ഞാൻ ചായ ഇടാം... \"

\" ഞാൻ ചോദിച്ചതാ.... അവൾക്ക് വേണ്ടെന്ന് മോളെ... \" അമ്മ ആയിരുന്നത്...

\" ആഹ്... എങ്കിൽ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അമ്മേ.... \"പറഞ്ഞ ശേഷം മുറിയിലേക്ക് പോയി...

കുളികഴിഞ്ഞിറങ്ങുമ്പോൾ മുന്നിൽ ഉയരുന്ന ശബ്ദം കേൾക്കാം.... അവൾ പതിയെ അങ്ങോട്ടേക്ക് പോയി... ഭാമയെ കണ്ടത് കൊണ്ടോ എന്തോ.... ലേഖ പറഞ്ഞു വന്നത് പാതിയിൽ നിർത്തി....

\" ഞാൻ... ഒരു കാര്യം പറയാൻ വന്നതാ ചേച്ചി.... \"  ഭാമയോടായി പറഞ്ഞു...

അവൾ ഒന്ന് ചിരിച്ചു കാട്ടി...

\" മാളൂന്റെ ഭർത്താവിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്.... എന്തോ ബിസിനസ്‌ തുടങ്ങാനോ മറ്റോ ആണെന്ന്.... അവനാണെങ്കിൽ ഇനി തിരികെ പോകുന്നില്ലെന്നാ പറയുന്നേ... ഇവിടെ എന്തെങ്കിലും നോക്കാം എന്ന്..ഒത്തിരി കടമായി.....അവന്റെ കൈയിൽ ആണേൽ അഞ്ചിന്റെ പൈസ എടുക്കാൻ ഇല്ല... എനിക്ക് അവരെ കളയാൻ പറ്റുവോ.... അമ്മയോട് ഞാൻ ചോദിക്കുവായിരുന്നു.... നാട്ടിലെ നമ്മുടെ വീടും പറമ്പും കൂടി കൊടുക്കാം എന്ന്.... \" എന്നിട്ട് ഭാമയെ ഒന്ന് നോക്കി...


\" അതിന്... അത് നമ്മുടെ അല്ല... എന്റെയാ.... എന്റെ മാത്രം.... അത് വിൽക്കണോ കളയണോ എന്ന് ഞാൻ മാത്രം തീരുമാനിക്കും... \"  അമ്മ...

\" അതെങ്ങനാ അമ്മേ... അവിടിപ്പോ ആരും താമസിക്കുന്നില്ലല്ലോ... വെറുതെ കിടക്കുവല്ലേ....നശിച്ചു പോകുന്നതിനേക്കാൾ നല്ലതല്ലേ വിൽക്കുന്നത്.... \" ലേഖ വീണ്ടും...

\" എനിക്കിപ്പോ അങ്ങനെ നശിപ്പിച്ച് കളയാൻ താല്പര്യമില്ല.... ഇത് ചോദിക്കാൻ ഇങ്ങോട്ടേക്കു വരരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാ.... \" 

\" അതെങ്ങനെ ശരിയാകും.... ഞാൻ എന്റെ അവകാശം അല്ലേ ചോദിച്ചത്... എനിക്കല്ലാതെ പിന്നെ ആർക്കാ അതിൽ അവകാശം എന്നാ അമ്മയും പറയുന്നേ... \"  അപ്പോഴും ഒളികണ്ണിട്ട് ഭാമയെ അവൾ നോക്കി.... ഒക്കെയും കണ്ട് മാറി നിൽക്കുകയാണ് ഭാമ... ഒന്നും പറയുന്നില്ല..


\" അവകാശമോ.... നിന്റെ ബാധ്യതകൾ എല്ലാം നിന്റെ വിവാഹത്തോടെ തീർത്തതാ ഞാൻ... ഇനി നിനക്കായിട്ട് ഒന്നും തരാനില്ല.... നീ പോകാൻ നോക്ക് ലേഖേ.... \"

\" ഓഹ്... എന്താ... ഏതാ... കാര്യമെന്നൊക്കെ എനിക്ക് നന്നായിട്ടറിയാം .... ആരെ കണ്ടിട്ടാ അമ്മ ഈ നെഗളിക്കുന്നെ.... ഇവരെ കണ്ടിട്ടാണോ.... എത്രയൊക്കെ ആയാലും.... മക്കൾ എന്നും മക്കൾ തന്നാ.... അവസാന ശ്വാസം എടുക്കുമ്പോഴും മക്കളെ കാണൂ.... അതോർത്തോ.... \"  താക്കീതെന്നോണം അവൾ ഭാമയെ ചൂണ്ടി പറഞ്ഞു...


\" അതേടി.... നീ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്... മക്കൾ പോലും... രണ്ടെണ്ണത്തിന് ജന്മം നൽകിയെങ്കിൽ എന്താ.... ആത്മാർഥത ഇല്ലാത്തതുങ്ങളെ അല്ലേ ഈശ്വരൻ എനിക്ക് തന്നത്.... സ്വന്തം കാര്യം മാത്രം നോക്കുന്നവർ.. \" പുച്ഛത്തോടെ അമ്മയും പറഞ്ഞു...

\" ഞാൻ എന്ത് ആത്മാർഥത കാണിച്ചില്ലെന്നാ അമ്മ ഈ പറയുന്നേ.... അന്നേ ഞാൻ പറഞ്ഞതല്ലേ... എന്നോടൊപ്പം വന്ന് താമസിക്കാൻ.... എന്തെങ്കിലും കുറവ് ഞാൻ വരുത്തുമായിരുന്നോ.... അപ്പോഴും അമ്മയ്ക്ക് ഈ മരുമകളെ മാത്രം മതി.... \"

\" അതേടി... മതി... നിന്റെയടുത്തൊക്കെ നിൽക്കുന്നതിനേക്കാൾ എനിക്ക് സമാധാനം ഭാമ മോളുടെ ഒപ്പം നിൽക്കുമ്പോ തന്നെയാ....മരുമകൾ അല്ല... എനിക്കിവൾ മകൾ തന്നെയാ...\"

\" അതെ... അല്ലെങ്കിലും എല്ലാവരെയും വശീകരിച്ചെടുക്കാൻ ഇവരേക്കാൾ കഴിവ് മറ്റാർക്കുമില്ലല്ലോ.....എന്റെ ഏട്ടന്റെ ജീവിതമോ നശിപ്പിച്ചു.... പോരാത്തേന്ന് ഇപ്പൊ എന്റെ അമ്മയെയും കൂടെ കൂട്ടി... ഇനി നിങ്ങൾക്ക് അമ്മയുടെ സ്വത്തും കട്ടെടുക്കാലോ അല്ലേ... \" ഭാമയെ നോക്കിയാണ് ചോദിക്കുന്നത്... ഇതൊക്കെ പ്രതീക്ഷിച്ചതിനാലാവാം അവൾ മറുപടി ഒന്നും പറയാത്തതും...

\" നിന്നോട് ഞാൻ പറഞ്ഞതാ ലേഖേ... ഇവിടുന്ന് പോകാൻ... നീ എന്റെ കൈയിൽ നിന്നും നല്ലത് വാങ്ങിക്കും..\".
.
\" ഞാൻ പോയേക്കാം... അല്ലെങ്കിലും നിങ്ങളുടെ കൂടെ കഴിയാൻ ഒന്നുമല്ല ഞാൻ വന്നത്..  ഇവളുണ്ടല്ലോ.... ഈ ഭാമ.... അവര് ഒരിക്കൽ നിങ്ങളെ തള്ളി പറയും.... കണ്ടോ.... ഇല്ലാത്ത കുറ്റം ചുമത്തി എന്റെ ഏട്ടനെ കൊന്നവളാ... ഈ തള്ളയും ആ തലതെറിച്ച മകളും.... ആ അഴിഞ്ഞാട്ടക്കാരി കാരണമാ..... \"


\" നിർത്ത്.... \"   പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭാമയുടെ ശബ്ദം ഉയർന്നിരുന്നു...


\" ഇപ്പൊ... ഇപ്പൊ... ഈ നിമിഷം ഇവിടുന്ന് ഇറങ്ങണം നീ.... ഇല്ലെങ്കിൽ.... നിന്നെ ഞാൻ എന്താ ചെയ്യുന്നതെന്ന് എനിക്കറിയാൻ വയ്യ.... പോ.... \" സഹിക്കാൻ കഴിയാത്തത് കൊണ്ട് ഭാമ പറഞ്ഞു.... കണ്ണ് നിറഞ്ഞു...

\" അല്ലെങ്കിലും കാര്യം പറയുമ്പോൾ നിനക്ക് പൊള്ളുമെന്നറിയാം.... ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്.... നിന്റെ ആ നശിച്ച പെണ്ണ് എന്ന് ഈ കുടുംബത്തിൽ പിറന്നൊ... അന്ന് മുതൽ ഞങ്ങൾക്ക് കഷ്ടകാലമാണ്.... \"


പറഞ്ഞു തീരുo മുൻപേ.... ഭാമ അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു...


\"നിന്നോട് ഞാൻ പറഞ്ഞു... ഇറങ്ങി പോകാൻ.... കൂടുതൽ ഒന്നും എന്നെ കൊണ്ടും പറയിപ്പിക്കരുത്.... ക്ഷമ നശിച്ച് നിൽക്കുവാ ഞാൻ....ഇറങ്ങേടി.... ഇനി മേലാൽ നിന്നെ ഇവിടെ കണ്ട് പോകരുത്....\"

പറയുന്നതോടൊപ്പം അവളെ പിടിച്ചു പുറത്തേക്ക് തള്ളി....

\" നിന്നെ ഞാൻ വെറുതെ വിടില്ല ഭാമേ... \"  വെല്ലുവിളി എന്നോണം അവൾ പറഞ്ഞു കൊണ്ട് നടന്നു....

കണ്ണീരൊന്ന് തുടച്ച് കൊണ്ട് നോക്കുമ്പോഴാണ്... ചുറ്റും കൂടി നിൽക്കുന്നവരെ ഭാമ കാണുന്നത്.... അയല്പക്കത്തെ കുറച്ച് പേരുണ്ട്.... ബഹളം കേട്ട് വന്നതാവാം... അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.... കൂടെ അമ്മയും...


പത്ത് കൊല്ലത്തോളമായി ഭാമയും അമ്മയും അവിടേക്ക് താമസം മാറി വന്നിട്ട്.... അധികം ആരോടും മിണ്ടാനോ... വിശേഷം തിരക്കാനോ ഭാമ പോകാറില്ല... കാണുന്നവരെ നോക്കി ഒന്ന് ചിരിക്കും അത്രമാത്രം.... പൊതുവെ ശാന്ത പ്രകൃതിയാണവർക്ക്.... ഒതുങ്ങിയ പെരുമാറ്റവും....ഇടയ്ക്ക് ഇടയ്ക്ക് ലേഖയും വീട്ടിലേക്ക് വരാറുണ്ട്.....എന്തെങ്കിലും പറഞ്ഞാലും ഭാമ ഒന്നും തിരികെ പറയാറില്ല...  ആ വീട്ടിൽ നിന്നും യാതൊരു ശബ്ദവും ഉയരാറില്ല..... പക്ഷെ കുറച്ച് മുൻപ് നടന്ന സംഭവങ്ങൾ കണ്ട് ഞെട്ടി നിൽക്കുകയാണ് അയൽക്കാർ....  ഭാമയിലെ ഈ മാറ്റം അവർക്കന്യമായിരുന്നു....!!


(തുടരും..)

😊



ഇനിയെന്നും 🖤(5)

ഇനിയെന്നും 🖤(5)

4.3
2196

\"മോളെ.... നീ ഇങ്ങനെ കരയല്ലേ....\" പറയുന്നതോടൊപ്പം ആ അമ്മയും കണ്ണീർ തുടയ്ക്കുന്നുണ്ട്...\" എനിക്ക്... എനിക്ക് എങ്ങനെ സഹിക്കാനാകും അമ്മേ.... എന്നെ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല... പക്ഷെ... എന്റെ കുഞ്ഞ്.... അവളെ... അവളെ എന്തിനാ ലേഖ ഇങ്ങനൊക്കെ പറയുന്നേ.... ജീവിച്ചിരുന്നപ്പോൾ പോലും ഒരു വാക്ക് കൊണ്ടും ആരെയും വേദനിപ്പിക്കാത്തവളായിരുന്നില്ലേ നമ്മുടെ കുഞ്ഞോൾ.... ചത്ത് തലയ്ക്കു മീതെ നിന്നിട്ടും അതിനെ ശപിക്കുന്നത് എന്തിനാ....\" കട്ടിലിൽ കിടക്കുകയാണ് ഭാമ.... അവളെ അത്രമേൽ പൊള്ളിച്ചിരുന്നു ലേഖയുടെ വാക്കുകൾ.....\" നമുക്ക് നമ്മുടെ കുട്ടിയെ അറിയാലോ മോളെ.... ആ മൂദേവി പറഞ്ഞതൊന്നും നീ കാര്യമാക്കണ