\" ഭൂമി.... അവൾ എന്റെ മകളല്ല... \" അയാൾ പറഞ്ഞതും ഇരുവരും അമ്പരപ്പോടെ നോക്കി..\" സർ... ഇതെന്തൊക്കെയാ ഈ പറയുന്നത്.... \" ജ്യോതിക്ക് ആകാംഷയടക്കാൻ കഴിഞ്ഞിരുന്നില്ല..\" സത്യമാണ്.... പറയാൻ ഒരുപാടുണ്ട്.... \" അപ്പോഴും തന്നെ നോക്കിയിരിക്കുന്നവരെ കണ്ട് അയാൾ തുടർന്നു...\" നാട്ടിൽ അത്ര അറിയപ്പെടുന്നതല്ലെങ്കിലും സാമാന്യo പേരുകേട്ട തറവാട്ടിൽ ആയിരുന്നു എന്റെ ജനനം.... സന്തോഷവും സ്നേഹവും സമാധാനവും നിലനിന്നിരുന്ന കൂട്ടുകുടുംബം...പരസ്പരം അസൂയയോ ദേഷ്യമോ ഒന്നും ആർക്കുമുണ്ടായിരുന്നില്ല... കുടുംബത്തിലെ മുതിർന്നവർക്ക് പോലും അന്ന് നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നു...സ്കൂൾ വിദ്യാഭ്യ