അദ്ധ്യായം – 16 പോലീസ് നടപടി ഭയന്ന് ലിസ്റ്റിൽ ഉൾപ്പെട്ട കുറേയധികം പേർ പോലീസ് സ്റ്റേഷനുകളിലെത്തി എല്ലാമവസാനിപ്പിച്ച് നല്ല വഴിയേ പോകാൻ തയ്യാറായി. അതിലൊരാളായിരുന്നു ബാസ്റ്റിൻ ജോണിൻറെ സംഘാഗമായിരുന്ന നിഷാദ്. സ്റ്റേഷന് മുന്നിൽ വച്ച് അയാൾക്ക് നേരെ അന്നേരമുണ്ടായ കൊലപാതക ശ്രമം, ആ സംഘത്തിലെ ഒരുപാട് രഹസ്യങ്ങളറിയാവുന്ന ആളാണ് നിഷാദെന്ന് പോലീസിനെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഉമാകല്ല്യാണിക്കും സംഘത്തിനും മുന്നിലെത്തിച്ചു. വലിയൊരു കുമ്പസാരത്തിന് തയ്യാറായിത്തന്നെയാണ് നിഷാദ് പോയതും. അയ