ഭാനുവിന്റെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരാഴ്ച തികയുന്നു... പിറ്റേന്ന് വരുമെന്ന് പ്രതീക്ഷിക്കുന്ന റിസൾട്ട് ഭാനുവിനെയാകെ സംഘർഷത്തിലാക്കിയിരിക്കുകയാണ്... ആകെപ്പാടെ പരവേശമെടുത്ത് ഓരോന്ന് ചെയ്തിട്ട് രാവിലെ മുതൽ അവൾ ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഓരോരോ അബദ്ധങ്ങൾ പറ്റിക്കൊണ്ടിരിക്കുകയാണ്... പലതും ജിത്തുവും ശരണ്യയും എന്തിന് അനു വരെ ശ്രദ്ധിക്കുന്നുണ്ട്.. എങ്കിലും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ആരുമൊന്നും പറയുന്നില്ലെന്ന് മാത്രം... ഭവാനി പറയുമ്പോഴാണ് പറ്റിയ തെറ്റുകൾ പലതും അവളറിയുന്നത് തന്നെ... പേടിയോടെ ജിത്തുവിനെ നോക്കുമ്പോൾ അവനൊന്നും അറിയാത്തത് പോലെയാണിരി