\"ക്രിസ്റ്റി.. നീ ഇത് ആരോടും പറഞ്ഞു ആ പാവം പെങ്കൊച്ചിനെ കൊലക്ക് കൊടുക്കരുത്..\" റാണി അവനോട് അപേക്ഷിച്ചു.\"എനിക്ക് അത് സാധിക്കും എന്ന് തോന്നുന്നില്ല റാണിയേച്ചി..\" ക്രിസ്റ്റി പറഞ്ഞത് കേട്ട് സാവിയോയും റാണിയും മുഖത്തോട് മുഖം നോക്കി.\"അല്ല.. ഞാൻ പറയണം എന്ന് വിചാരിച്ചാലും എങ്ങനെ പറയാനാ.. എല്ലാവരുടെയും വിചാരിക്കുന്ന പോലെ ജോയിച്ചായന്റെ അനു അല്ല അമ്മു ചേച്ചി. ജോയിച്ചായൻ വിചാരിക്കുന്ന പോലെ അമ്മുചേച്ചി കാഞ്ചനയും അല്ല. അമ്മു ചേച്ചിക്ക് ഇഷ്ടം ഇച്ചായനോട്. ഇച്ചായന് ഇഷ്ട്ടം അനു ചേച്ചിയെ. ഇതിൽ അനു ചേച്ചിക്ക് ഇഷ്ട്ടം ആരെയാ??\" കുത്തിയിരുന്ന് പിറുപിറുക്കുന്ന ക്രിസ്റ