Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 35

\"ക്രിസ്റ്റി.. നീ ഇത് ആരോടും പറഞ്ഞു ആ പാവം പെങ്കൊച്ചിനെ കൊലക്ക് കൊടുക്കരുത്..\" റാണി അവനോട് അപേക്ഷിച്ചു.

\"എനിക്ക് അത് സാധിക്കും എന്ന്‌ തോന്നുന്നില്ല റാണിയേച്ചി..\" ക്രിസ്റ്റി പറഞ്ഞത് കേട്ട് സാവിയോയും റാണിയും മുഖത്തോട് മുഖം നോക്കി.

\"അല്ല.. ഞാൻ പറയണം എന്ന്‌ വിചാരിച്ചാലും എങ്ങനെ പറയാനാ.. എല്ലാവരുടെയും വിചാരിക്കുന്ന പോലെ ജോയിച്ചായന്റെ അനു അല്ല അമ്മു ചേച്ചി. ജോയിച്ചായൻ വിചാരിക്കുന്ന പോലെ അമ്മുചേച്ചി കാഞ്ചനയും അല്ല.  അമ്മു ചേച്ചിക്ക് ഇഷ്ടം ഇച്ചായനോട്. ഇച്ചായന് ഇഷ്ട്ടം അനു ചേച്ചിയെ.  ഇതിൽ അനു ചേച്ചിക്ക് ഇഷ്ട്ടം ആരെയാ??\" കുത്തിയിരുന്ന് പിറുപിറുക്കുന്ന ക്രിസ്റ്റിയെ കണ്ടു സാവിയോയുടെയും റാണിയുടെയും കണ്ണു മിഴിഞ്ഞു.

\"റാണി.. നിനക്ക് ഒരു കാര്യം പൊടികിട്ടിയാ? ഇവൻ പൊട്ടനാടി..\" സാവിയോ റാണിയുടെ ചെവിയിൽ പറഞ്ഞു.

\"ദേ കുട്ടച്ചായാ.. എന്നെ പൊട്ടൻ എന്ന്‌ വിളിച്ചാലുണ്ടല്ലോ? ഞാൻ ചോദിച്ചതിൽ എന്താ പ്രശ്നം? അനു എന്ന്‌ പറയുന്ന കക്ഷി എവിടെ? ഇച്ചായൻ പറയുന്ന പോലെ ഒരാളെ ഇരുട്ട് മുറിയിൽ അടച്ചു വയ്ക്കാൻ ഒക്കെ പറ്റോ?\" ക്രിസ്റ്റി ചോദിച്ചു.

\"അതെ.. അതാ ഞാനും ആലോചിക്കുന്നത്.. അവൾ അവനെ തേച്ചിട്ടു പോയതായിരിക്കും..\" സാവിയോ പറഞ്ഞു.

\"അമ്മുവിനെ അലക്സ്നും ഇഷ്ട്ടം ആണെന്ന് തോന്നുന്നു. അനുവിനെ ചതിക്കുകയാണ് എന്ന തോന്നൽ കൊണ്ട് ആണ് അവൻ അവളെ അകറ്റി നിർത്തുന്നത്..\" റാണി പറഞ്ഞു.

\"അങ്ങനെ ആണെങ്കിൽ ഒരു വഴി ഉണ്ട്.. നമുക്ക് അനുവിനെ കണ്ടു പിടിക്കണം.. അവൾ ഇപ്പോഴും ഇച്ചായനെ കാത്തിരിക്കുകയാണെങ്കിൽ ഓക്കേ.. അങ്ങനെ അല്ല എന്ന്‌ തെളിഞ്ഞാൽ ഇച്ചായൻ അമ്മു ചേച്ചിയെ തിരികെ കൊണ്ട് വരില്ലേ?\" ക്രിസ്റ്റി ചോദിച്ചു.

\"അവളെ എവിടെ പോയി കണ്ടു പിടിക്കാന? ഒരു ഡിക്ടറേറ്റിവ്നെ മറ്റോ ഏൽപ്പിച്ചാലോ എന്ന്‌ ഞാൻ ഓർത്തത് ആണ്.. പക്ഷേ.. അതൊക്കെ ജോ എന്നെ ട്രൈ ചെയ്തു കാണും..\" സാവിയോ പറഞ്ഞു.

\"ദേ ഇതാണ് നിങ്ങൾ പോലീസ്കാരും ഞങ്ങൾ എഞ്ചിനീയർമാരും തമ്മിൽ ഉള്ള വെത്യാസം. ഞങ്ങൾക്ക് സോലൂ‌ഷൻ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല.. ഇന്നത്തെ കാലത്തു ഒരാൾക്കും ഒളിച്ചിരിക്കാൻ പറ്റാത്ത ഒരു സ്ഥലം ഉണ്ട്. ഇന്റർനെറ്റ്‌. ഒരിക്കൽ ഇന്റർനെറ്റിൽ ചേർത്ത ഒരു കാര്യം എത്ര ഡിലീറ്റ് ബട്ടൺ അമർത്തിയാലും പോകില്ല. അത് കൃത്യമായി കണ്ടു പിടിക്കാൻ പറ്റിയ ആള് വേണം എന്ന്‌ മാത്രം. ജോയിച്ചായന്റെ ഈ അനു ഈ ഇന്റർനെറ്റ്‌ വേൾഡിൽ അവൾ ഉണ്ടെങ്കിൽ അവളെ കണ്ടു പിടിച്ചിരിക്കും. അതിനു പറ്റിയ ഒരാൾ എന്റെ കയ്യിൽ ഉണ്ട്..\" ക്രിസ്റ്റി വിശ്വാസത്തോടെ പറഞ്ഞപ്പോൾ സാവിയോയിലും റാണിയിലും പ്രതീക്ഷ പടർന്നു.

**********

അത്താഴത്തിനു മേശയിൽ ചെന്നിരുന്നപ്പോളേ അലക്സ്നു കാണാമായിരുന്നു അമ്മുവിനെ തിരികെ കൊണ്ടു വരാത്തതിൽ ഉള്ള മുറുമുറുപ്പ്. അത്താഴം കഴിഞ്ഞു എല്ലാവരോടും സത്യം എല്ലാം തുറന്നു പറയണം എന്ന്‌ കരുതി അവൻ ഇരുന്നു. പക്ഷേ അവനു അതിനു സാധിക്കുന്നതിന് മുൻപേ ജെസ്സിയുടെ ചോദ്യശരം അവനിൽ വന്നു കൊണ്ടിരുന്നു.

\"ഡാ.. ചെക്കാ.. നീ അമ്മുവിനോട് പിണങ്ങി വല്ലോം ആണോ പൊന്നേ? അവൾ എന്നാ വിളിച്ചിട്ട് ഫോൺ എടുക്കത്തെ?\"

അലക്സ്‌ ഒന്ന് പതറി. \"ഞാനോ... എന്തു വഴക്ക്?\" അമ്മുവിനെ ഉപേക്ഷിച്ചു വന്നത് ആണെന്ന് പറയാൻ അവനു മടി തോന്നി.

\"പിന്നെ അമ്മു ചേച്ചി എന്താ ഫോൺ എടുക്കത്തെ?\" ഗ്രേസ് ചോദിച്ചു.

\"തിരക്ക് ആകും അവിടെ..\"

\"മരണവീട് അല്ലേ? ചടങ്ങൊക്കെ കഴിയേം ചെയ്തില്ലേ? ഇനി എന്തു തിരക്ക്..? നീ വിളിച്ചായിരുന്നോ അവളെ? അപ്പന്റെ മരുന്നിന്റെ പുതിയ സെറ്റ് അവളുടെ കയ്യിൽ ആണ്.. അത്‌ എവിടെ ആണെന്ന് ഒന്ന് ചോദിക്കണം..\" ലിസ പറഞ്ഞു.

ഇതിനിടയിൽ സത്യത്തിന്റെ ഒരു ചെറിയ കണിക പോലും ആരോടും പറയാൻ വയ്യാതെ അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി.

\"കണ്ടോ ചേച്ചി.. ഞാൻ പറഞ്ഞില്ലേ.. അവൻ വഴക്കിട്ടു പൊന്നേക്കുന്നത് ആണ്‌.. ചോദ്യങ്ങൾ ഉണ്ടാവും എന്ന്‌ അറിയാവുന്നത് കൊണ്ട് ആണ്‌ കുട്ടൻ ഡ്യൂട്ടി ആണെന്ന് പറഞ്ഞു മുങ്ങിയത്. ചേച്ചി ഒന്ന് സംസാരിക്കു..\" ആനിയമ്മ യോട് സ്റ്റെല്ല നിർബന്ധിച്ചു പറഞ്ഞു.

\"ഇന്നിങ്ങനെ പോട്ടെ.. നാളെ തിരക്ക് ഒഴിയുമ്പോ ഞാൻ അവനോട് ചോദിക്കാം..\" ആനിയമ്മ അവളെ സമാധാനിപ്പിച്ചു.

ആരോടും ഒന്നും മിണ്ടാതെ കിടന്ന അലക്സ്‌ സോഫയിലേക്ക് നേരെ വന്നു കിടന്നു. അവന്റെ കണ്ണുകൾ പാറി അമ്മു കിടക്കാറുള്ള ബെഡിലേക്ക് നീണ്ടു.

സാധാരണ അവൻ കിടക്കാൻ വരുമ്പോൾ എന്തെങ്കിലും ഒക്കെ വായിച്ചു ഇരിക്കുകയായിരിക്കും. നോവൽസിന്റെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടെങ്കിലും മെഡിക്കൽ ജർനാളുകളാലിലേക്കെ പെണ്ണിന്റെ കൈ പോകൂ.. \"ചുമ്മാ എന്നെ അവളൊരു ബുദ്ധിജീവി ആണെന്ന് കാണിക്കാൻ... അല്ലാതെ എന്താ? \" അവൻ ചിരിയോടെ ഓർത്തു.

താൻ ഗേ ആണെന്ന് അവൾ കരുതിയിരുന്ന കാലങ്ങളിൽ തീരെ അലക്ഷ്യം ആയിട്ടാണ് അവൾ കിടന്നു ഉറങ്ങുക.. അറിയാതെ തെന്നി മാറി കിടക്കുന്ന നൈറ്റ് ഡ്രസ്സ്‌ മൂലം തന്റെ മുന്നിൽ ആനാവൃതം ആയ അവളുടെ നനുത്ത രോമങ്ങൾ ഉള്ള വെളുത്ത കാലുകൾ അവനെ പരിധികൾ വിടാൻ പ്രേരിപ്പിക്കുന്നു എന്ന്‌ തോന്നിയ ദിവസങ്ങളിൽ ബാൽക്കാണിയിൽ ചെന്നിരുന്നു ഒരു സിഗരറ്റ് പുകച്ചു തള്ളിയിട്ടുണ്ടെന്ന് അവൻ ഓർത്തു.

പക്ഷേ അവൻ ഗേ അല്ലെന്നു ഉറപ്പ് ആയതിനു ശേഷം അവൾ അതൊക്കെ ഒരുപാട് ശ്രദ്ധിച്ചിരുന്നു. ശരീരം മുഴുവൻ പുതപ്പിനാൽ കൃത്യമായി മറച്ചു ഉറക്കത്തിൽ പോലും തെന്നി പോകാത്ത വിധത്തിൽ ആണ് അവൾ കിടക്കുക. എന്നിട്ടും പലപ്പോഴും പുതപ്പിനിടയിൽ നിന്നു തെളിഞ്ഞു കാണുന്ന ആ കുഞ്ഞു മുഖം വാരിയെടുത്തു ചുണ്ട് ചേർക്കാൻ തോന്നിയിട്ടുണ്ട് എന്ന്‌ ഓർക്കവേ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അലക്സ്‌ പെട്ടന്ന് ഞെട്ടി ഉണർന്നു. \"ഛെ.. ഞാൻ എന്തിനാണ് അവളെക്കുറിച്ച് ഓർക്കുന്നത്..? അനുവിനെ കുറിച്ച് അല്ലേ ഞാൻ ഓർക്കേണ്ടത്?\" അവൻ ചോദിച്ചു.

അനുവിന്റെ ഓർമ്മകൾ പോലും തന്നെ തേടി വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു എന്ന് അവൻ ഓർത്തു. \"എനിക്ക് എന്താണ് സംഭവിക്കുന്നത്? ഇനി സിനിമയിൽ ഒക്കെ പറയുന്ന പോലെ അവൾ എനിക്ക് വല്ല കൈവിഷവും തന്നോ?\"

അലക്സ്നു ഇരിപ്പുറച്ചില്ല. അവൻ നേരെ എഴുന്നേറ്റു അലോഷിയുടെ മുറിയിലേക്ക് നടന്നു. കാര്യം അലോഷി മാത്യൂസിന്റെ ഡ്രൈവർ ആണെങ്കിലും സ്റ്റേല്ലയുടെ ഇച്ചായൻ ആയതുകൊണ്ട് പണിക്കരുടെ കോട്ടർസ് ഒഴിവാക്കി പഴയ തറവാട്ടിലെ മുറിയിൽ ആണ്‌ അലോഷിയുടെ താമസം.

അലോഷിയുടെ അമ്മ മരിച്ചപ്പോൾ അപ്പൻ രണ്ടാമത് കെട്ടിയത് ആണ്‌ സ്റ്റേല്ലയുടെ അമ്മയെ. അന്ന് അലോഷിക്കു പ്രായം 15. ആദ്യം മുതലേ അവനു രണ്ടാനമ്മയെ ഇഷ്ട്ടം ആയിരുന്നില്ല എങ്കിലും സ്റ്റേല്ലയെ അവനു ജീവൻ ആയിരുന്നു. അപ്പൻ ജ്വരം വന്നു മരിച്ചതോടെ അനാഥമായ കുടുംബത്തിന് താങ്ങാവാൻ 18ആം വയസിൽ ഡ്രൈവർ പണി ചെയ്യാൻ തുടങ്ങി. ആദ്യം കടയാടിയിലെ ബിസിനസ് സ്ഥാപനങ്ങളിൽ ആയിരുന്നു. പക്ഷേ മാത്യോസിനു അവനെ ഇഷ്ടപെട്ടത് കൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവർ ആക്കി. അന്ന് മുതൽ ഈ വീട്ടിലെ ഒരു അംഗവും ആയി അലോഷി.

സ്റ്റേല്ലയുടെ അമ്മ മരിക്കുന്നത് അവൾ കോളേജിൽ പഠിക്കുമ്പോൾ ആണ്‌. പ്രായപൂർത്തി ആയ അനുജത്തിയെ വീട്ടിൽ ഒറ്റയ്ക്ക് നിർത്താനുള്ള അലോഷിയുടെ ബുദ്ധിമുട്ട് മനസിലാക്കി അവളെ കടയാടിയിലേക്ക് കൊണ്ടുവരാൻ മാത്യൂസിന്റെ ഭാര്യ പറഞ്ഞപ്പോൾ അത് അവരുടെ ഇളയ മകൻ പോളിനെക്കൊണ്ട് അവളെ കെട്ടിക്കാൻ ആണെന്ന് അലോഷി അറിഞ്ഞിരുന്നില്ല. കടയാടിക്കാരുടെ മനസിന്റെ വലുപ്പം നന്നായി അറിഞ്ഞത് കൊണ്ട് പിന്നീട് ആ വീട് വിട്ടു പോകാൻ അയ്യാൾക്ക് മനസ് വന്നിട്ടില്ല.

ഡോറിൽ ഉള്ള തുരുതുരാ മുട്ട് കേട്ട് അലോഷി പരിഭ്രാമത്തോടെ വാതിൽ തുറന്നു.

\"ജോകുട്ടനോ? എന്താഡാ?\" അയ്യാൾ ആദിയോടെ ചോദിച്ചു.

\"കുടിക്കാൻ വല്ലതും ഇരിപ്പുണ്ടോ പാപ്പാ.. എന്തെങ്കിലും അകത്തു ചെല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല.. എന്റെൽ ഉള്ളത് തീർന്നു..\" പിടപ്പോടെ പറയുന്നവനെ അലോഷി അകത്തേക്ക് വിളിച്ചു.

ഒരു ഗ്ലാസിൽ പോളച്ചൻ കഴിഞ്ഞ ക്രിസ്മസ്സിന് സമ്മാനിച്ച സിംഗിൾ മാൾട്ട് വിസ്കിയിൽ നിന്നു അല്പം പകർന്നു അതിലേക്ക് വെള്ളവും ഒഴിച്ച് അയ്യാൾ അലക്സ്നു നേരെ നീട്ടി. \"ഐസു വേണോ?\"

അലോഷിയുടെ ചോദ്യം പാടെ അവഗണിച്ചു അവൻ അത് തന്റെ വായിലേക്ക് കമിഴ്ത്തി.

\"ഒരെണ്ണം കൂടി ഒഴിക്ക്..\" ഗ്ലാസ് മേശമേൽ വച്ചു അവൻ പറഞ്ഞു.

അടുത്ത ഡ്രിങ്ക് ഒഴിക്കുന്നതിനിടയിൽ അലോഷി ചോദിച്ചു. \"എന്താടാ നിന്റെ പ്രശ്നം?\"

\"എന്റെ പ്രശ്നം അവളാ പാപ്പാ.. അമ്മു.. എവിടെ നോക്കിയാലും അവളാ.. കാലോ കയ്യോ മുറിച്ചു മാറ്റിയാലും എന്റെ പേഷ്യൻസിനു തോന്നാറുണ്ട് അത് ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്ന്‌.. അതുപോലെ.. അവളെ പറിച്ചെടുത്തു ദൂരെ കളഞ്ഞിട്ടും തോന്നുകയാണ് അവൾ ഇവിടെ ഒക്കെ ഉണ്ട് എന്ന്.. ഓർമ്മകൾ ആണ്‌.. മുഴുവൻ.. അല്ല.. പേടിക്കാൻ ഒന്നും ഇല്ല.. രണ്ടു ദിവസം... അല്ലെങ്കിൾ ഒരാഴ്ച. അതിനുള്ളിൽ എല്ലാം മറക്കും.\" തുടങ്ങിയപ്പോൾ അവൻ അലോഷിയോട് സംസാരിക്കുക ആയിരുന്നെങ്കിലും അവസാനം അവൻ തന്നോട് തന്നെയാണ് പറഞ്ഞത്.

\"എടാ.. കയ്യോ കാലോ മുറിച്ചു കളയുമ്പോൾ അവർക്ക് അത് അവിടെ അത്‌ ഇപ്പോഴും ഉണ്ട് എന്ന്‌ തോന്നുന്നത് അത് അവരുടെ ശരീരത്തിന്റെ ഭാഗം ആയത് കൊണ്ട് ആണ്.. അങ്ങനെ ഒരു ശക്തമായ സ്ഥാനം നിന്റെ മനസിൽ അമ്മുവിന് ഉണ്ടോ?\" അലോഷിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച അലക്സ്‌ അടുത്ത ഡ്രിങ്കും തന്റെ വായിലേക്ക് കമിഴ്ത്തി.

*********

പ്ലേസ്മെന്റ് ടെസ്റ്റിന്റെ റിസൾട്ടിൽ അന്തം വിട്ടു നോക്കി നിൽക്കുകയാണ് ലീനയും അച്ചുവും റെബേക്കയും. മൂന്ന് കാറ്റഗറിയുടെ ആകെ തുക ആണ്‌ റിസൾട്ട്. അപ്റിട്യൂട് ടെസ്റ്റ്‌, ഇന്റർവ്യൂ, ഇതുവരെ ഉള്ള യൂണിവേഴ്സിറ്റി എക്സാം മാർക്ക്‌.

എം സി യെ ക്കാരുടെ ലിസ്റ്റിൽ പത്തു പേരിൽ 7 ആൺ കുട്ടികളും 3 പെൺകുട്ടികളും ആയിരുന്നു. പക്ഷേ എല്ലാവരുടെയും കണ്ണു തള്ളിയത് ബി സി എ ക്കാരുടെ ലിസ്റ്റ് കണ്ടപ്പോൾ ആണ്‌.

1. അരുൺ മേനോൻ
2. ഷാരോൺ ആർ എസ്‌
3. അശ്വതി ദിവാകരൻ
4. മിഥുൻ വർമ
5. റെബേക്ക ഇളിയടത്തു, അലീന കടയാടി (ടൈഡ് )

മാർക്ക്‌ തിരിച്ചുള്ള ലിസ്റ്റിൽ നിന്നു കാണാം - അപ്റിട്യൂട് ടെസ്റ്റിലും ഇന്റർവ്യൂവിലും ലീനയ്ക്ക് ആണ്‌ മാർക്ക് കൂടുതൽ എങ്കിലും യൂണിവേഴ്സിറ്റി മാർക്ക് കൂടി നോക്കിയപ്പോൾ ആണ്‌ റെബേക്കയും ലീനയും ഒരേ സ്കോറിൽ വന്നത്.

ഒരേ സ്കോറിൽ വന്ന കുട്ടികളുടെ കാര്യം പിന്നീട് തീരുമാനിച്ചു അറിയിക്കും എന്നൊരു അടിക്കുറിപ്പ് കൂടി ഉണ്ടായിരുന്നു റിസൾട്ടിൽ.

\"യൂണിവേഴ്സിറ്റി മാർക്ക് നോക്കാതിരുന്നാൽ മതിയായിരുന്നു. അപ്പൊ നമുക്ക് രണ്ടു പേർക്കും പോകാം.. ആ റെബേക്ക പുറത്ത് ആകുകയും ചെയ്യും..\" അച്ചു പ്രതീക്ഷയോടെ പറഞ്ഞു.

പക്ഷേ ലീനയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. \"ഞാൻ ഇല്ലടാ.. എനിക്ക് താല്പര്യമില്ല എന്ന്‌ പറഞ്ഞു ഒഴിവാക്കാൻ പോവാ.. അവൾ പൊക്കോട്ടെ \"

\"ആഹാ.. നീ ഇല്ലെങ്കിൽ ഞാനും പോണില്ല..\" പിണമാറാൻ ഉള്ള ലീനയുടെ ശ്രമം അച്ചു ആ നാല് വാക്കിൽ ഉപേക്ഷിപ്പിച്ചു. അച്ചുവിനെ പിണക്കാൻ ലീനയ്ക്ക് ആവില്ലായിരുന്നു. കുറച്ചു കാലങ്ങൾ കൊണ്ടു അത്രയ്ക്ക് ആത്മ ബന്ധം ആയിരുന്നു അവർ തമ്മിൽ.

ഇതേ സമയം റബേക്ക ക്രിസ്റ്റിയെ ഫോണിൽ വിളിച്ചു കരയാൻ തുടങ്ങിയിരുന്നു.

\"ദേ.. ഇപ്പൊ അവൾക്കു എന്നോട് ദേഷ്യപ്പെടാൻ ഒരു കാരണം കൂടി ആയി.. ഇച്ചായൻ സാമിച്ചായനെ വിളിച്ചു പറ.. അവളെ എടുത്താൽ മതി എന്ന്‌.. ഇച്ചായൻ പറഞ്ഞാൽ സാം ഇച്ചായൻ കേൾക്കും.\"

ക്രിസ്റ്റി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. \"ഒരേ ക്ലാസ്സിൽ പഠിക്കുമ്പോ ഇത്തരം കൊമ്പറ്റീഷൻ ഒക്കെ സാധാരണ അല്ലേ റിബി.. നീ അതൊന്നും കാര്യം ആക്കണ്ട.. അവന്റെ ഓഫീസ് കാര്യത്തിൽ ഞാൻ എങ്ങനെ ആണ്‌ ഇടപെടാ.. പിന്നെ ഒരു സഹോദരൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ലീന സാമിന്റെ ഓഫീസിൽ പോകാതെ ഇരിക്കുന്നത് ആണ്‌ എനിക്ക് ഇഷ്ട്ടം..

നീ എന്റെ പെണ്ണ് ആണെന്ന് അവനു അറിയാം.. ലീന.. എന്റെ പെങ്ങൾ ആണെങ്കിലും.. സ്ത്രീ വിഷയത്തിൽ അവനെ എനിക്ക് വിശ്വാസം ഇല്ല.. സീരിയസ് ആയി ഒരു റിലേഷൻ അവനു ഇല്ല.. പ്രതേകിച്ചു ലീനയ്ക്കും ഒരിക്കൽ അവനോട് താല്പര്യം ഉണ്ടായിരുന്ന സ്ഥിതിക്ക്.. അങ്ങനെ നോക്കുമ്പോൾ അത് നിനക്കു തന്നെ കിട്ടുന്നത് ആണ്‌ നല്ലത്..\" 


(തുടരും..)


വെള്ളാരപൂമലമേലെ.. ❤❤ - 36

വെള്ളാരപൂമലമേലെ.. ❤❤ - 36

4.7
2735

തലേ ദിവസത്തെ ഹാങ്ങ്‌ഓവാറിൽ വളരെ വൈകി ആണ് അലക്സ്‌ എഴുന്നേറ്റത്. എഴുന്നേറ്റു ഇരുന്നതും തല മുഴുവൻ വെട്ടി പിളർക്കുന്ന വേദന തോന്നി അവനു. മുന്നിലേക്ക്‌ ഒരു ചായക്കപ്പ് നീണ്ടപ്പോൾ അവൻ അത് ആവേശത്തോടെ വാങ്ങിച്ചു ചുണ്ടോട് ചേർത്തു.\"ഉം.. അമ്മു ഇത് നിന്റെ ചായ അല്ലല്ലോ? ഇന്നു എന്തു പറ്റി?\" അറിയാതെ ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ആനിയമ്മയെ അവൻ കണ്ടത്. താൻ അമ്മുവിന്റെ പേരു പറഞ്ഞത് ഓർത്തു അവൻ ചുണ്ട് കടിച്ചു.\"ഇത്രയും ഇഷ്ട്ടം ഉണ്ടെങ്കിൽ എന്തിനാടാ അവളെ അവിടെ നിർത്തി പോന്നത്?\" ആനിയമ്മയുടെ ചോദ്യം കേട്ടില്ല എന്ന്‌ നടിച്ചു അവൻ ചായക്കപ്പ് ചുണ്ടോ