വേണി -17💜💜💜💜💜💜💜💜💜💜💜എന്തോ കൂടുതലൊന്നും അപ്പുവിന് നിർബന്ധിയ്ക്കാനും തോന്നിയില്ല. അവിടെക് ഒരു ബന്ധവും ഉണ്ടാവില്ലന്ന് തീരുമാനിച്ചതാണ് അച്ഛനും അഭിയേട്ടനും; താൻ കാരണം വീണ്ടും അവരുടെയൊക്കെ ചിന്തകളിൽ പഴയകാലത്തിന്റെ ഒട്ടും സുഖമല്ലാത്ത ഓർമ്മകൾ നിറയുന്നു. ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ തീയാണ്.ഒരുദിവസം എന്തായാലും അങ്ങോട്ടേക്ക് കൊണ്ട് പോകാം എന്ന് മധുവിനോട് പറഞ്ഞിട്ട് ആ ചർച്ച അപ്പു അവസാനിപ്പിച്ചു.മംഗലത്തുവീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളായിരുന്നു പിന്നീടുള്ളതെല്ലാം………….. 💜🌼💜………….കുളി കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോഴും തന്നെ ശ്രെദ്ധിയ്ക