❤️💦 അഗ്രഹാരം 💦❤️ Part 3ലഞ്ച് എബി ഹോസ്പിറ്റൽ കാന്റീനിൽ നിന്നും റൂമിലേക്ക് എത്തിച്ച് കഴിച്ചു. പിറ്റേ ദിവസം എത്താമെന്ന് ശിവരാമൻ ഡോക്ടറെ അറിയിച്ചിട്ട് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.എബിക്ക് ഉപയോഗിക്കാൻ വേണ്ടി ഡോക്ടർ എത്തിച്ചിരുന്ന ബുള്ളറ്റിലാണ് അവൻ തിരിച്ച് അഗ്രഹാരത്തിലേക്ക് പോയത്.ബുള്ളറ്റിന്റെ ക്ട് ക്ട് ശബ്ദം കേട്ട് രുഗ്മിണിയമ്മാൾ അടച്ചിട്ട വാതിൽ പകുതി തുറന്ന് , തല പുറത്തേക്കിട്ട് മുറ്റത്തേക്ക് എത്തിനോക്കി.എബിയെ വണ്ടിയിൽ കണ്ടതും അവർ അനിഷ്ടത്തോടെ വാതിലടച്ചു.പാട്ടിയമ്മയുടെ പ്രവൃത്തി കണ്ട് ചിരിച്ചു കൊണ്ടാണ് അവൻ വണ്ടിയ