ഫിസിയോതെറാപ്പിയും കൂടെ ഉള്ള മരുന്നുകളും അപ്പനിൽ നല്ല മാറ്റം വരുത്തി എങ്കിലും അപ്പൻ മിഷേലിനെ ഓർത്ത് നല്ല വിഷമത്തിൽ തന്നെ ആയിരുന്നു... ഹൃദയത്തിൻ്റെ ഒരു കോണിൽ മകളുടെ സന്തോഷം ആണ് വലുത് എന്ന് പറയുമ്പോൾ മറുകോണിൽ അല്ല കുടുംബത്തിൻ്റെ സമാധാനം ആണ് വലുത് എന്ന് പറയുന്നു... ഒരു തീരുമാനത്തിൽ എത്താൻ ആകാതെ അ പിതാവു നന്നായി വേദനിച്ചു.... മോളെ അപ്പന് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നില്ല... മാത്യുവും മിയമോളും ഞാൻ എത്ര പറഞ്ഞിട്ടും നിങ്ങളെ അങ്ങനെ സ്വീകരിക്കാൻ തയാർ ആകുന്നില്ല... അതുപോലെ തന്നെ ആണ് മിലി മോളും... അപ്പൻ ഒന്നും പറയാൻ പറ്റില്ല ... ഞാൻ എന്ത് ചെയ്യും...അപ്പൻ വിഷമിക